കാശ്മീർ: വെള്ളപ്പൊക്കത്തിൽ കാർഷികവിളകൾ നശിച്ച് ദുരിതമനുഭവിക്കുന്ന കർഷകരെ ഞെട്ടിച്ച് കാശ്മീർ സർക്കാരിന്റെ നഷ്ടപരിഹാരം. ആയിരക്കണക്കിനു രൂപയുടെ കൃഷിനശിച്ച കർഷകർക്ക് സർക്കാർ നൽകിയത് 32 മുതൽ 113 രൂപവരെയാണ്. സർക്കാർ നടപടിയിൽ പ്രതിഷേധിച്ച് കർഷകർ ചെക്കുകൾ മടക്കി നൽകി.
മർഹ് താലൂക്കിലെ സാരൂരിലുള്ള ചില കർഷകർക്ക് 32, 45, 75, 94, 113 രൂപ എന്നിങ്ങനെയാണ് നഷ്ടപരിഹാരം ലഭിച്ചത്. തങ്ങൾക്ക് ആയിരക്കണക്കിനു രൂപയുടെ നഷ്ടമാണുണ്ടായതെന്നും തങ്ങൾക്ക് നീതി ലഭ്യമാക്കണമെന്നും അവർ ആവശ്യപ്പെട്ടു. തുച്ഛമായ നഷ്ടപരിഹാരം അനുവദിച്ചതിലൂടെ സർക്കാർ കർഷകരെ അപമാനിച്ചിരിക്കുകയാണെന്നും അവർ പറഞ്ഞു.
അതേസമയം, കേന്ദ്രസർക്കാരിന്റെ മാനദണ്ഡമനുസരിച്ചാണ് നഷ്ടപരിഹാരം വിതരണം ചെയ്തതെന്നാണ് കൃഷി ഡയറക്ടർ എസ്എസ് ജംവാൻ പറയുന്നത്. കർഷകരുടെ കടുത്ത പ്രതിഷേധത്തെ തുടർന്ന് ചെക്കുവിതരണം ഉദ്യോഗസ്ഥർ തത്കാലികമായി നിർത്തിവച്ചിരിക്കുകയാണ്.
Get real time update about this post categories directly on your device, subscribe now.
Discussion about this post