ഗോവയിൽ സെക്‌സ്‌റാക്കറ്റിന്റെ പിടിയിൽ നിന്ന് ദബാങ് 2 ഫെയിം നടിയെ രക്ഷപ്പെടുത്തി

പനാജി: ഗോവയിൽ അനാശാസ്യസംഘത്തിന്റെ പിടിയിൽ നിന്ന് ബോളിവുഡ് താരത്തെ രക്ഷപ്പെടുത്തി. ദബാങ് 2, ഓ മൈ ഗോഡ് എന്നീ ചിത്രങ്ങളിൽ ചെറുവേഷങ്ങളിൽ അഭിനയിച്ച നടിയെയാണ് പോലീസ് രക്ഷപ്പെടുത്തിയത്. താരത്തെ കുടുക്കിയ ഏജന്റായ സ്ത്രീയെയും റെയ്ഡിൽ പിടികൂടിയെന്ന് പോലീസ് അറിയിച്ചു. മുംബൈ സ്വദേശിനിയായ ആയിഷ സെയ്ദിനെ(30) ആണ് ഗോവൻ പോലീസ് പിടികൂടിയത്.

തന്ത്രപരമായ നീക്കങ്ങളിലൂടെയാണ് മുംബൈ കേന്ദ്രീകരിച്ചുള്ള വൻസെക്‌സ് റാക്കറ്റിനെ പിടികൂടിയതെന്ന് പോലീസ് അറിയിച്ചു. റാക്കറ്റിന്റെ വെബ്‌സൈറ്റിൽ കണ്ട ഫോൺ നമ്പറിലൂടെ ആയിഷ സെയ്ദിനെ ബന്ധപ്പെട്ട പോലീസ് സംഘം, കസ്റ്റമർ എന്ന രീതിയിലാണ് ഇടപെട്ടത്. മൂന്ന് ലക്ഷം ആവശ്യപ്പെട്ട ആയിഷ ഒന്നര ലക്ഷം രൂപ അഡ്വാൻസും ആവശ്യപ്പെട്ടു. പനാജിയിലെ ഹോട്ടലിൽ വച്ച് അഡ്വാൻസ് നൽകാൻ ഇരുവരും തീരുമാനിച്ചു. തുടർന്ന് നഗരത്തിലെ വൻകിട ഹോട്ടലിൽ വച്ച് അഡ്വാൻസ് നൽകുന്നതിനിടെ സംഘത്തെ പിടികൂടുകയായിരുന്നു. എന്നാൽ സംഘത്തിലെ പ്രധാനി തന്ത്രപരമായി രക്ഷപ്പെട്ടെന്ന് പോലീസ് അറിയിച്ചു.

സാമ്പത്തിക പ്രശ്‌നങ്ങൾ കാരണം ബുദ്ധിമുട്ടിയിരുന്ന തന്നെ ആയിഷ പ്രലോഭിപ്പിച്ച് കൂട്ടിക്കൊണ്ടു വരുകയായിരുന്നുവെന്ന് നടി പോലീസിനോട് പറഞ്ഞു. നടി തെലുങ്ക് സിനിമകളിലും ചെറിയ വേഷങ്ങളിൽ അഭിനയിച്ചിട്ടുണ്ടെന്നും പോലീസ് അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News