അമിതാഭ് മുംബൈയിൽ; ജയാ ലണ്ടനിൽ; ഇരുവരും 42-ാം വിവാഹവാർഷികം ആഘോഷിച്ചത് ഇങ്ങനെ

മുംബൈ: ബിഗ്ബി അമിതാഭ് ബച്ചനും ഭാര്യ ജയാ ബച്ചനും തങ്ങളുടെ 42-ാം വിവാഹവാർഷികം ആഘോഷിച്ചത് രണ്ട് രാജ്യങ്ങളിൽ നിന്ന്. വിവാഹവാർഷിക ദിനമായ ജൂൺ മൂന്നിന് അമിതാഭ് മുംബൈയിലും ജയാ ബച്ചൻ ലണ്ടനിലുമായിരുന്നു. വീഡിയോ ടെലിഫോണി ആപ്പായ ഫേസ്‌ടൈം വഴിയാണ് ഇരുവരും ആശംസകൾ കൈമാറിയത്.

ജയ വിദേശത്താണെന്നും രാത്രി 12 മണിക്ക് തന്നെ അവരെ വിളിച്ച് താൻ ആശംസകൾ നേർന്നെന്ന് അമിതാഭ് മുംബൈയിൽ പറഞ്ഞു. പുതിയ ചിത്രമായ വസീറിന്റെ ടീസർ റിലീസിംഗ് ചടങ്ങിൽ പങ്കെടുക്കാനാണ് ബിഗ്ബി മുംബൈയിലെത്തിയത്. ചടങ്ങിൽ പങ്കെടുക്കാൻ വരുന്നതിന് തൊട്ടുമുൻപ് വരെ ജയയുമായി ഫേസ്‌ടൈം വഴി സംസാരിച്ചിരുന്നു. ആരാധകരും മാധ്യമങ്ങളും തന്നെ കാത്തിരിക്കുന്നത് കൊണ്ട് സംസാരം പെട്ടെന്ന് അവസാനിച്ച് ചടങ്ങിലേക്ക് വരുകയായിരുന്നുവെന്നും അമിതാഭ് പറഞ്ഞു.

പിക്കുവിന്റെ ചിത്രീകരണ സമയത്ത് ജയ സമ്മാനിച്ച ഷാളും ധരിച്ചാണ് അമിതാഭ് ചടങ്ങിൽ പങ്കെടുത്തത്. ഇത് വളരെ പ്രധാനപ്പെട്ടതാണെന്നും ബിഗ്ബി പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here

Latest News