അൽ അൻ: ഭർത്താവ് പോൺ ചിത്രങ്ങൾക്ക് അടിമയായതിനാൽ തനിക്ക് വിവാഹമോചനം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് യുവതി കോടതിയെ സമീപിച്ചു. കിഴക്കൻ മേഖലയായ അൽ അൻ ടൗണിലെ വസിക്കുന്ന യുവതിയാണ് ഇത്തരമൊരു ആരോപണമുന്നയിച്ച് കോടതിയെ സമീപിച്ചത്. അറബിക് ദിനപത്രമായ അൽബയാനാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
ഭർത്താവിന്റെ കൈവശമുള്ള അശ്ലീലസിനിമകൾ കൗമാരക്കാരായ കുട്ടികൾ എടുത്ത് കാണാൻ തുടങ്ങിയെന്നും യുവതിയുടെ പരാതിയിൽ പറയുന്നു. ഇക്കാര്യങ്ങൾ ഭർത്താവിനോട് പറഞ്ഞെങ്കിലും അയാൾ ചിത്രങ്ങൾ കാണുന്നത് തുടരുകയാണെന്നും യുവതി പറഞ്ഞു. തനിക്കൊപ്പം ഇരുന്ന് സിനിമ കാണാൻ അയാൾ യുവതിയെ നിർബന്ധിച്ചിരുന്നുവെന്നും പരാതിയിൽ പറയുന്നു. ചിത്രം കാണുമ്പോൾ തനിക്കുണ്ടാകുന്ന മാനസികസംഘർഷങ്ങൾ ഭർത്താവ് കണക്കിലെടുക്കുന്നില്ലെന്നും യുവതിയുടെ മൊഴിയെ ഉദ്ധരിച്ച് അൽ ബയാൻ റിപ്പോർട്ട് ചെയ്യുന്നു.
Get real time update about this post categories directly on your device, subscribe now.
Discussion about this post