ന്യൂഡൽഹി: രാജ്യതലസ്ഥാനമായ ദില്ലിയിലും ഉത്തരാഖണ്ഡലിലും മാഗി ന്യൂഡിൽസിന്റെ വിൽപ്പന നിരോധിച്ചു. സാംപിൾ പരിശോധനയിൽ ഭീകരമായ തോതിൽ മായം കണ്ടെത്തിയതിനെ തുടർന്ന് മാഗിയുടെ വിൽപ്പന നിരോധിക്കാൻ സംസ്ഥാന സർക്കാരുകൾ തീരുമാനിച്ചത്. പരിശോധിച്ച ന്യൂഡിൽസിന്റെ 13 സാംപിളുകളിൽ പത്തിലും മായം കണ്ടെത്തിയതോടെയാണ് സർക്കാർ തീരുമാനം.
രാജ്യത്തെ മുഴുവൻ സംസ്ഥാനങ്ങളോടും മാഗിയുടെ സാംപിളുകൾ പരിശോധിച്ച് റിപ്പോർട്ട് സമർപിക്കാൻ ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്‌ട്രേഷൻ കത്തയച്ചു. എത്രയും വേഗം സാംപിളുകൾ പരിശോധിച്ച് റിപ്പോർട്ട് നൽകാനാണ് നിർദ്ദേശം. ദില്ലിക്ക് പുറമേ മറ്റു സംസ്ഥാനങ്ങളിലും പരിശോധന നടത്തുന്നുണ്ട്. എന്നാൽ കേരളത്തിലും ഗോവയിലും നടത്തിയ പരിശോധനയിൽ മാഗിക്ക് സർക്കാരുകൾ ക്ലീൻചീറ്റ് നൽകിയിരുന്നു. അനരോഗ്യപരമായ ഒന്നുമില്ലെന്നാണ് ഫുഡ് സേഫ്റ്റി വിഭാഗം നൽകിയ റിപ്പോർട്ടുകൾ.
ആന്ധ്രാപ്രദേശ്, തെലങ്കാന, തമിഴ്‌നാട്, പശ്ചിമ ബംഗാൾ, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളിൽ നേരത്തെ പരിശോധന ആരംഭിച്ചിരുന്നു. ഇതിനു പുറമേ, പഞ്ചാബ് അടക്കമുള്ള സംസ്ഥാനങ്ങളും പരിശോധനയ്ക്ക് നിർദേശം നൽകിയിട്ടുണ്ട്. ഇതോടൊപ്പം മറ്റു സംസ്ഥാനങ്ങളിലും മാഗിയുടെ ഗുണനിലവാര പരിശോധന നടക്കുകയാണ്.
എന്നാൽ മാഗിയിൽ അനാരോഗ്യകരമായ ഒന്നുമില്ലെന്ന് നെസ്‌ലെ അധികൃതർ ദില്ലി സർക്കാരിനെ അറിയിച്ചു. ജനങ്ങളുടെ സുരക്ഷയും ആരോഗ്യവുമാണ് തങ്ങൾക്ക് പ്രധാനമെന്നും നെസ്‌ലെ സർക്കാരിനെ അറിയിച്ചു.
Get real time update about this post categories directly on your device, subscribe now.
Discussion about this post