മണിപ്പൂരില്‍ തീവ്രവാദി ആക്രമണത്തില്‍ 20 സൈനികര്‍ കൊല്ലപ്പെട്ടു

ഇംഫാല്‍: മണിപ്പൂരില്‍ സൈനികവ്യൂഹത്തിനു നേരെയുണ്ടായ ഭീകരാക്രമണത്തില്‍ 20 സൈനികര്‍ കൊല്ലപ്പെട്ടു. 12 പേര്‍ക്ക് പരുക്കേറ്റു. മണിപ്പൂരിലെ ചന്ദേല്‍ ജില്ലയിലാണ് സംഭവം. വാഹനവ്യൂഹത്തിന് നേരെ ഭീകരര്‍ ഒളിയാക്രമണം നടത്തുകയായിരുന്നു. പരുക്കേറ്റവരെ നാഗാലാന്‍ഡിലേക്ക് കൊണ്ടുപോയി.

രാവിലെ 8.45ഓടെയാണ് ആക്രമണമുണ്ടായത്. മോടൂളില്‍ നിന്ന് ഇംഫാലിലേക്ക് പോകുകയായിരുന്ന ആറ് സൈനിക സംഘമാണ് ആക്രമിക്കപ്പെട്ടത്. ഗ്രനേഡാക്രമണമാണ് തീവ്രവാദികള്‍ ആദ്യം നടത്തിയതെന്ന് ഒരു സൈനികന്‍ പറഞ്ഞു. മുന്നിലുണ്ടായിരുന്ന നാല് വാഹനങ്ങള്‍ക്ക് നേരെയായിരുന്നു ആക്രമണം. പാരലോംഗ് ചാരോംഗ് ഗ്രാമങ്ങള്‍ക്ക് ഇടയില്‍ വച്ചാണ് ആക്രമണമുണ്ടായത്. മിക്ക മൃതദേഹങ്ങളും ഛിന്നിച്ചിതറി പോയി.

ഇന്ത്യന്‍ സേനയ്ക്കു നേരെ കഴിഞ്ഞ ഒരു ദശാബ്ദത്തിനിടെ ഉണ്ടാകുന്ന ഏറ്റവും ഭീകരമായ ആക്രമണമാണിത്. എന്നാല്‍, ആക്രമണത്തിന്റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here