പക്വതയെത്തുമ്പോള്‍ വിവാഹം കഴിക്കുമെന്ന് സല്‍മാന്‍ ഖാന്‍

മുംബൈ: ബോളിവുഡ് നടന്‍ സല്‍മാന്‍ ഖാന്റെ വിവാഹവാര്‍ത്തക്കായി കാതോര്‍ക്കുന്നവരോട്, വിവാഹം കഴിക്കാന്‍ താന്‍ തയ്യാറാണെന്ന് സല്‍മാന്‍ ഖാന്‍. എന്നാല്‍, ഇപ്പോഴല്ല, പക്വത എത്തിയ ശേഷം വിവാഹം കഴിക്കാമെന്നാണ് താരത്തിന്റെ നിലപാട്. ഒരു സ്വകാര്യ മാഗസിന് നല്‍കിയ അഭിമുഖത്തിലാണ് സല്‍മാന്‍ വിവാഹം സംബന്ധിച്ച തന്റെ നിലപാട് വ്യക്തമാക്കിയത്.

ഹലോ ഇന്ത്യ എന്ന മാഗസിന് നല്‍കിയ അഭിമുഖത്തിലാണ് സല്‍മാന്‍ ഖാന്‍ വിവാഹം സംബന്ധിച്ച തന്റെ സങ്കല്‍പം വെളിപ്പെടുത്തിയത്. തന്നെ വീട്ടിലിട്ടു വളര്‍ത്തിയതാണെന്നാണ് താരം പറയുന്നത്. അതുകൊണ്ട് തന്നെ വീടുവിട്ട് പോവാനാവില്ല. എന്നു തുടങ്ങി അഭിമുഖത്തിലെ ചെറിയ ഭാഗങ്ങള്‍ മാത്രമാണ് മാഗസിന്‍ പുറത്തുവിട്ടത്. അഭിമുഖത്തിന്റെ പൂര്‍ണരൂപം ഇതുവരെ പുറത്തുവിട്ടിട്ടില്ല.

ഞാനൊന്നു വളരട്ടെ, എന്നിട്ടാകാം വിവാഹം. കുറേക്കൂടി തിരുത്താനുണ്ട്. അങ്ങനെ പക്വത കൈവരുമ്പോള്‍ വിവാഹം കഴിക്കും. കുട്ടികളെ ഒരുപാട് ഇഷ്ടപ്പെടുന്ന സല്‍മാന്‍ ഖാന്‍, സ്വന്തം കുട്ടികളുണ്ടാകണമെന്നാണ് ആഗ്രഹം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News