ദില്ലിക്ക് പുറമേ ഗുജറാത്തിലും ഉത്തരാഖണ്ഡിലും മാഗിക്ക് നിരോധനം

അഹമ്മദാബാദ്: രാജ്യതലസ്ഥാനമായ ദില്ലിക്ക് പുറമേ കൂടുതല്‍ സംസ്ഥാനങ്ങള്‍ മാഗി നിരോധിക്കുന്നു. ഗുജറാത്തും ഉത്തരാഖണ്ഡുമാണ് ഇന്ന് മാഗി നിരോധിച്ച സംസ്ഥാനങ്ങള്‍. ഇനിയും കൂടുതല്‍ സംസ്ഥാനങ്ങള്‍ മാഗിക്ക് നിരോധനം ഏര്‍പ്പെടുത്താന്‍ സാധ്യതയുണ്ട്. ഗുണനിലവാര പരിശോധനയ്ക്ക് ശേഷമാണ് നിരോധനം ഏര്‍പെടുത്താന്‍ സംസ്ഥാനങ്ങള്‍ തീരുമാനിച്ചത്.

ഒരുമാസത്തേക്കാണ് ഗുജറാത്തിലും ഉത്തരാഖണ്ഡിലും നിരോധനം. നിലവില്‍ വിപണിയിലുള്ള മാഗി ഉല്‍പന്നങ്ങള്‍ തിരിച്ചെടുക്കാന്‍ സര്‍ക്കാര്‍ നെസ്‌ലെക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഒരു മാസത്തിനു ശേഷം പരിശോധനാഫലം ലഭിച്ച ശേഷം മാത്രമേ നിരോധനം നീക്കുന്ന കാര്യത്തില്‍ തീരുമാനമാകുകയുള്ളു. സാംപിളുകള്‍ പരിശോധനയ്ക്ക് അയച്ചിരിക്കുകയാണ് ഇപ്പോള്‍. ഫലം പുറത്തുവരുന്നതോടെ കൂടുതല്‍ സംസ്ഥാനങ്ങള്‍ മാഗിക്ക് നിരോധനം ഏര്‍പെടുത്തും.

പൊതുജന താല്‍പര്യം കണക്കിലെടുത്താണ് മാഗിക്ക് നിരോധനം ഏര്‍പെടുത്താന്‍ തീരുമാനിച്ചതെന്ന് ഉത്തരാഖണ്ഡ് ആരോഗ്യ പ്രിന്‍സിപ്പല്‍ സെക്രട്ടറി ഓം പ്രകാശ് പറഞ്ഞു. 13 ജില്ലകള്‍ക്കും ഇതുസംബന്ധിച്ച് ഉത്തരവ് നല്‍കിയിട്ടുണ്ട്. ഝാര്‍ഖണ്ഡും മാഗിക്ക് നിരോധനം ഏര്‍പെടുത്താന്‍ ആലോചിക്കുന്നുണ്ട്.

ഇന്നലെ ദില്ലി സര്‍ക്കാര്‍ ദില്ലിയില്‍ ആകമാനം മാഗിക്ക് നിരോധനം ഏര്‍പെടുത്തിയിരുന്നു. അനിയന്ത്രിതമായ അളവില്‍ മായം കണ്ടെത്തിയതിനെ തുടര്‍ന്നായിരുന്നു നിരോധനം ഏര്‍പെടുത്താന്‍ ദില്ലി സര്‍ക്കാര്‍ തീരുമാനിച്ചത്. ഇതിനുപുറമേ, എല്ലാ സംസ്ഥാനങ്ങളോടും സാംപിളുകള്‍ പരിശോധിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ കേന്ദ്ര ആരോഗ്യ മന്ത്രാലയവും നിര്‍ദേശിച്ചിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News