ഫിഫ റാങ്കിംഗില്‍ ഇന്ത്യക്ക് സ്ഥാനക്കയറ്റം; ആറ് സ്ഥാനം മെച്ചപ്പെടുത്തി 141-ാമത്

സൂറിച്ച്: ലോക ഫുട്‌ബോള്‍ റാങ്കിംഗില്‍ ഇന്ത്യക്ക് വീണ്ടും നേട്ടം. ഫിഫ ഏറ്റവും ഒടുവില്‍ പുറത്തുവിട്ട റാങ്കിംഗ് പ്രകാരം ഇന്ത്യ 141-ാം സ്ഥാനത്തെത്തി. ആറു സ്ഥാനം മെച്ചപ്പെടുത്തിയാണ് ഇന്ത്യ 141-ാം സ്ഥാനത്തെത്തിയത്. ഇതിനു മുമ്പ് 147-ാം സ്ഥാനത്തായിരുന്നു ഇന്ത്യ. രണ്ടുമാസത്തിനിടെ രണ്ടാം തവണയാണ് ഇന്ത്യ ഫിഫ റാങ്കിംഗില്‍ നേട്ടം സ്വന്തമാക്കുന്നത്.

41-ാം സ്ഥാനത്തുള്ള ഇറാനാണ് മികച്ച റാങ്കിലുള്ള ഏഷ്യന്‍ രാജ്യം. ജപ്പാന്‍ 52-ാമതും ദക്ഷിണ കൊറിയ 58-ാം സ്ഥാനത്തുമാണ്. ലോക ചാമ്പ്യന്‍മാരായ ജര്‍മ്മനിയാണ് ലോക റാങ്കിംഗില്‍ ഒന്നാം സ്ഥാനത്ത്. അതേസമയം, രണ്ടാം സ്ഥാനത്തുണ്ടായിരുന്ന അര്‍ജന്റീനയെ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളി ബെല്‍ജിയം ആ സ്ഥാനത്തെത്തി.

അഞ്ചുതവണ ലോകചാമ്പ്യന്‍മാരായ ബ്രസീല്‍ അഞ്ചാം സ്ഥാനത്താണ്. കൊളംബിയ ബ്രസീലിനെയും മറികടന്ന് നാലാം സ്ഥാനത്തെത്തി. നെതര്‍ലന്‍ഡ്‌സ് ബ്രസീലിനു തൊട്ടുപിന്നിലായി ആറാമതും പോര്‍ച്ചുഗല്‍, ഉറുഗ്വേ, ഫ്രാന്‍സ്, സ്‌പെയിന്‍ എന്നീ രാജങ്ങള്‍ യഥാക്രമം ഏഴു മുതല്‍ പത്തു വരെയുള്ള സ്ഥാനങ്ങളും അലങ്കരിക്കുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News