കളമശ്ശേരി ഭൂമിതട്ടിപ്പിന്റെ പൂര്‍ണ ഉത്തരവാദിത്തം ഉമ്മന്‍ചാണ്ടിക്ക്; സലിംരാജിന് ഒത്താശ ചെയ്തത് ഉമ്മന്‍ചാണ്ടിയെന്ന് വി.എസ്

തിരുവനന്തപുരം: കളമശ്ശേരി ഭൂമിതട്ടിപ്പില്‍ യഥാര്‍ത്ഥ പ്രതി ഉമ്മന്‍ചാണ്ടിയാണെന്ന് പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്‍. തട്ടിപ്പിന്റെ പൂര്‍ണ ഉത്തരവാദിത്തം ഉമ്മന്‍ചാണ്ടിക്കാണ്. അധികാര ദുര്‍വിനിയോഗം നടത്താന്‍ സലിംരാജിന് അനുവാദം നല്‍കിയത് ഉമ്മന്‍ചാണ്ടിയാണ്. മുഖ്യമന്ത്രിയുടെ ഓഫീസ് ദുരുപയോഗം ചെയ്തതായി വി.എസ് അച്യുതാനന്ദന്‍ തിരുവനന്തപുരത്ത് പറഞ്ഞു.

നിയമം നിയമത്തിന്റെ വഴിക്ക് പോകേണ്ടതുണ്ട്. എന്നാല്‍, മുഖ്യമന്ത്രി ആ സ്ഥാനത്തിരിക്കുന്നിടത്തോളം അതിന് സാധിക്കില്ല. അതിനാല്‍ മുഖ്യമന്ത്രി രാജിവച്ച് നിയമം നടത്താനുള്ള അവസരം ഒരുക്കണമെന്നും മുഖ്യമന്ത്രിയുടെ തട്ടിപ്പിന് അരുവിക്കരയിലെ പ്രബുദ്ധരായ ആളുകള്‍ ബാലറ്റിലൂടെ മറുപടി പറയണമെന്നും വി.എസ് വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here