അരുവിക്കരയില്‍ പോകുമെന്ന് വി.എസ് അച്യുതാനന്ദന്‍; ആരോപണത്തിന് ഗണിച്ചവര്‍ മറുപടി പറയട്ടെ

തിരുവനന്തപുരം: അരുവിക്കരയില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് പോവില്ലെന്ന വാര്‍ത്തകളെ തള്ളി പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്‍. അരുവിക്കരയില്‍ പ്രചാരണത്തിനായി താന്‍ പോകും. പോകില്ലെന്ന തരത്തില്‍ പുറത്തുവന്ന വാര്‍ത്തകള്‍ അടിസ്ഥാന രഹിതമാണ്. അതിന് മറുപടി പറയേണ്ടത് താനല്ല. അത്തരം ദുരാരോപണങ്ങള്‍ക്ക് മറുപടി പറയേണ്ടത് കെട്ടിച്ചമച്ചതും ഗണിച്ചുണ്ടാക്കിയവരുമാണെന്നും വി.എസ് തിരുവനന്തപുരത്ത് മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് മറുപടിയായി പറഞ്ഞു.

അരുവിക്കരയില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി വി.എസ് എത്തില്ലെന്ന് വാര്‍ത്തകളുണ്ടായിരുന്നു. കേരളത്തിലെ മാധ്യമങ്ങളെല്ലാം വാര്‍ത്ത ആഘോഷിക്കുകയും വലിയ ചര്‍ച്ചയാക്കുകയും ചെയ്തു. എന്നാല്‍, ഇതിനെയെല്ലാം തള്ളിക്കളഞ്ഞു കൊണ്ടാണ് ഇപ്പോള്‍ വി.എസ് തന്നെ രംഗത്തെത്തിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here

Latest News