ജോലി സംബന്ധമായും പഠന സംബന്ധമായും എല്ലാം പുറത്ത് പോയി താമസിക്കുന്നവരായിരിക്കും മിക്ക ആളുകളും. അങ്ങനെ വരുമ്പോള്‍ കോമണ്‍ ബാത്ത്‌റൂം ആയിരിക്കും ഉപയോഗിക്കുന്നതും വീട്ടിലാണെങ്കിലും കോമണ്‍ ബാത്ത്‌റൂം ഉപയോഗിക്കുന്നവരായിരിക്കും അധികവും. മിക്കപേരും ഉപയോഗിക്കുന്ന ടൂത്ത് ബ്രഷും ബാത്ത്‌റൂമില്‍ സൂക്ഷിക്കുന്ന സ്വഭാവക്കാരുമായിരിക്കും. എന്നാല്‍, ആ സ്വഭാവം മാറ്റാന്‍ തയ്യാറായിക്കോളൂ. ഷെയര്‍ ചെയ്യുന്ന ബാത്ത്‌റൂമില്‍ സൂക്ഷിക്കുന്ന ടൂത്ത് ബ്രഷ് രോഗം പരത്തുമെന്ന് പുതിയ പഠനം. ഇവിടങ്ങളില്‍ രോഗം വരാനുള്ള സാധ്യത 60 ശതമാനം കൂടുതലാണെന്നാണ് പഠനം തെളിയിക്കുന്നത്.
ഷെയര്‍ ചെയ്യുന്ന ബാത്ത്‌റൂമുകളില്‍ രോഗം പരത്തുന്ന ബാക്ടീരിയകളുടെ സഞ്ചാരം കൂടുതലാണെന്നാണ് കണ്ടെത്തല്‍. ടൂത്ത് ബ്രഷുകള്‍ ഇത്തരം ബാക്ടീരിയകളുടെ സഞ്ചാരത്തിന് വേഗം കൂട്ടുന്ന ഉപകരണങ്ങളായി പ്രവര്‍ത്തിക്കും. അവനവനില്‍ നിന്ന് ഉണ്ടാകുന്ന മാലിന്യങ്ങളേക്കാള്‍ മറ്റുള്ളവരുടെ പെരുമാറ്റം കൂടി ബാത്ത്‌റൂമിനെ കൂടുതല്‍ മാലിന്യ ബാക്ടീരിയകളുടെ സഞ്ചാര കേന്ദ്രമാക്കുന്നു. ബാക്ടീരിയ, വൈറസ്, കീടങ്ങള്‍ തുടങ്ങി എല്ലാ വിധ അണുക്കളും ഉണ്ടാവുകയും അവ ടൂത്ത് ബ്രഷിലും ഉണ്ടാവുകയും ചെയ്യും.
കോമണ്‍ ബാത്ത്‌റൂം ഉപയോഗിക്കുന്ന നിരവധി പേരുടെ ടൂത്ത് ബ്രഷുകള്‍ ശേഖരിച്ചിട്ടായിരുന്നു പഠനം നടത്തിയത്. ഇതില്‍ 60 ശതമാനം ടൂത്ത് ബ്രഷുകളും മാരകമായ ബാക്ടീരിയകള്‍ അടങ്ങിയവയാണെന്ന് കണ്ടെത്തി. ടൂത്ത് ബ്രഷുകളില്‍ കണ്ടെത്തിയ മാലിന്യങ്ങള്‍ അതേ ബാത്ത്‌റൂമുകള്‍ ഉപയോഗിക്കുന്ന മറ്റുള്ളവരില്‍ നിന്ന് വന്നതാവാനാണ് 80 ശതമാനവും സാധ്യത കാണുന്നത്.
Get real time update about this post categories directly on your device, subscribe now.
Discussion about this post