ന്യൂഡല്‍ഹി: ലോക ബാഡ്മിന്റണ്‍ റാങ്കിംഗില്‍ ഇന്ത്യന്‍ ബാഡ്മിന്റണ്‍ താരം സൈന നെഹ്‌വാളിന് ഒന്നാം സ്ഥനം നഷ്ടമായി. വനിതാ സിംഗിള്‍സില്‍ രണ്ട് സ്ഥാനം താഴ്ന്ന് മൂന്നാം സ്ഥാനത്തേക്കാണ് സൈന പതിച്ചത്. ഒളിംപിക് ചാമ്പ്യന്‍ ലി ഷുവേരിയാണ് ഇപ്പോള്‍ ഒന്നാം സ്ഥാനത്ത്. ലോക ബാഡ്മിന്റണ്‍ അസോസിയേഷന്റെ പുതിയ റാങ്കിംഗിലാണ് സൈനയ്ക്ക് സ്ഥാനം നഷ്ടമായത്.
സൈനയ്ക്ക് 79,192 പോയിന്റ് മാത്രമാണുള്ളത്. ഒന്നാം സ്ഥാനത്തുള്ള ലി ഷുവേരിക്ക് 85,217 പോയിന്റുണ്ട്. 80,752 പോയിന്റുമായി സ്‌പെയിനിന്റെ കരോളിന മരിനാണ് രണ്ടാം സ്ഥാനത്ത്.
അതേസമയം, പുരുഷ സിംഗിള്‍സില്‍ ഇന്ത്യയുടെ കിഡംബി ശ്രീകാന്ത് ഒരു സ്ഥാനം മെച്ചപ്പെടുത്തി. മൂന്നാം സ്ഥാനത്താണ് ഇപ്പോള്‍ ശ്രീകാന്ത്. 67,157 പോയിന്റാണ് ശ്രീകാന്തിനുള്ളത്. ചൈനയുടെ ലിന്‍ ഡാനും മുകളിലാണ് ശ്രീകാന്തിന്റെ സ്ഥാനം ഇപ്പോള്‍. പി. കശ്യപ്, എച്ച്.എസ് പ്രണോയ് എന്നിവര്‍ യഥാക്രമം 12ഉം 13ഉം സ്ഥാനങ്ങളിലുണ്ട്. അതേസമയം, വനിതാ ഡബിള്‍സ് റാങ്കിംഗില്‍ ജ്വാല ഗുട്ട-അശ്വിനി പൊന്നപ്പ സഖ്യം ഒരു സ്ഥാനം മെച്ചപ്പെടുത്തി 17-ാം സ്ഥാനത്തെത്തി.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here