ന്യൂഡല്‍ഹി: ജര്‍മ്മന്‍ ആഡംബര കാര്‍ നിര്‍മാതാക്കളായ ഓഡിയുടെ ഏറ്റവും പുതിയ സൂപ്പര്‍ സ്‌പോര്‍ട്‌സ് കാര്‍ അവന്ത് ഇന്ത്യന്‍ വിപണിയിലെത്തി. രൂപത്തിലും കരുത്തിലും ഏറെ പുതുമകളുമായാണ് ആര്‍ എസ് സിക്‌സ് അവന്ത് വിപണിയിലെത്തിയിട്ടുള്ളത്. ഓഡി ഇന്ത്യയില്‍ പുറത്തിറക്കുന്ന നാലാമത് സ്‌പോര്‍ട്‌സ് കാറാണ് ആര്‍എസ് സിക്‌സ് അവന്ത്. കാറിന്റെ സൗന്ദര്യവും കരുത്തും ആരെയും ആകര്‍ഷിക്കുന്നതാണെന്ന് കമ്പനി വ്യക്തമാക്കി.
കരുത്താണ് ആര്‍എസ് സിക്‌സിന്റെ പ്രത്യേകത. 4.0 ലീറ്റര്‍ ടര്‍ബോചാര്‍ജ്ഡ് വി 8 എഞ്ചിനാണ് അവന്തില്‍ ഘടിപ്പിച്ചിട്ടുള്ളത്. 552 ബിഎച്ച്പിയില്‍ 700 എന്‍എം ടോര്‍ക്ക് കരുത്ത് നല്‍കും എഞ്ചിന്‍. എയ്റ്റ് സ്പീഡ് ഓട്ടോമാറ്റിക് ഗിയര്‍ ബോക്‌സാണ് കാറിന്റേത്. വാഹനത്തിന്റെ സ്പീഡ് കൂടി കേട്ടാല്‍ അക്ഷരാര്‍ത്ഥത്തില്‍ സൂപ്പര്‍ സ്‌പോര്‍ട്‌സ് കാര്‍ തന്നെയാണ് അവന്ത്. വാഹനത്തിന് മണിക്കൂറില്‍ 100 കിലോമീറ്റര്‍ വേഗത കൈവരിക്കാന്‍ വേണ്ടത് 3.9 സെക്കന്‍ഡ്. മണിക്കൂറില്‍ 304 കിലോമീറ്ററാണ് വാഹനത്തിന്റെ പരമാവധി വേഗത.
രൂപകല്‍പനയില്‍ ഒട്ടേറെ ഭംഗി വരുത്താന്‍ ഓഡി ശ്രമിച്ചിട്ടുണ്ട്. തികച്ചും സ്‌പോര്‍ടി ഡിസൈനില്‍ ഒറ്റനോട്ടത്തില്‍ ആര്‍ക്കും ഇഷ്ടപ്പെടുന്ന രൂപകല്‍പനയാണ് ഓഡി ആര്‍ എക്‌സ് സിക്‌സിന്റേത്. ബംപറിലും സൈഡിലും തികഞ്ഞ ആഢ്യത്വം കാത്തുസൂക്ഷിക്കാന്‍ ഓഡി ശ്രമിച്ചിട്ടുണ്ട്. സിംഗിള്‍ ഗ്രില്‍ ഫ്രെയിം ആണ് മുന്‍വശത്ത്. മാട്രിക്‌സ് എല്‍ഇഡി ഹെഡ്‌ലൈറ്റും റിയര്‍ ലൈറ്റും കാറിന് ഒരു ക്ലാസി ലുക് നല്‍കുന്നുണ്ട്. ഡൈനാമിക് റൈഡ് കണ്‍ട്രോളോട് കൂടിയ സ്‌പോര്‍ട് സസ്‌പെന്‍ഷനാണ് ആര്‍എക്‌സ് സിക്‌സിന്റെ പുതുമ.
1.35 കോടി രൂപയാണ് വാഹനത്തിന്റെ ഡല്‍ഹിയിലെ എക്‌സ് ഷോറൂം വില. ഈവര്‍ഷം തന്നെ പത്ത് പുതിയ കാറുകള്‍ കൂടി ഇന്ത്യയിലെത്തിക്കുമെന്ന് കമ്പനി അറിയിച്ചു. കഴിഞ്ഞ വര്‍ഷം 11,292 കാറുകള്‍ അധികം വിറ്റ് 11.51 ശതമാനത്തിന്റെ വര്‍ധന രേഖപ്പെടുത്തിയിരുന്നു.
Get real time update about this post categories directly on your device, subscribe now.
Discussion about this post