കളമശേരി ഭൂമിതട്ടിപ്പ്: ടി ഒ സൂരജിനെ സിബിഐ ചോദ്യം ചെയ്തു

കൊച്ചി: കളമശേരി ഭൂമി തട്ടിപ്പു കേസില്‍ മുന്‍ ലാന്‍ഡ് റവന്യൂ കമ്മീഷണര്‍ ടി ഒ സൂരജിനെ സിബിഐ ചോദ്യം ചെയ്തു. എറണാകുളം കടവന്ത്രയിലെ സിബിഐ ഓഫീസില്‍ വച്ചു കൊച്ചി യൂണിറ്റാണ് സൂരജിനെ ചോദ്യം ചെയ്തത്. കഴിഞ്ഞദിവസം കേസില്‍ മുഖ്യമന്ത്രിയുടെ മുന്‍ ഗണ്‍മാന്‍ സലിം രാജിനെയും റവന്യൂ ഉദ്യോഗസ്ഥര്‍ അടക്കം പത്തുപേരെയും അറസ്റ്റ് ചെയ്തിരുന്നു.

കളമശേരിയില്‍ ഭൂമി തട്ടിപ്പു നടക്കുമ്പോള്‍ എറണാകുളം ജില്ലാ കളക്ടറായിരുന്നു സൂരജ്. പിന്നീട് ലാന്‍ഡ് റവന്യൂ കമ്മീഷണറായി. ലാന്‍ഡ്‌റവന്യൂ കമ്മീഷണര്‍ ഓഫീസില്‍ ഉദ്യോഗസ്ഥയായ ഭാര്യയുടെ സഹായത്തോടെ തിരുവനന്തപുരം കടകംപള്ളിയിലെയും എറണാകുളം കളമശേരിയിലെയും ഏക്കര്‍ കണക്കിനു ഭൂമി സ്വന്തമാക്കാന്‍ ശ്രമിച്ചു എന്നാണ് കേസ്.

വിവിധ അഴിമതിക്കേസുകളില്‍ പ്രതിയും ആരോപണവിധേയനുമാണ് സൂരജ്. മാസങ്ങള്‍ക്കു മുമ്പു ടിഒ സൂരജിന്റെ വീട്ടുകളിലും ഓഫീസിലുമായി സിബിഐ റെയ്്ഡ് നടത്തിയിരുന്നു. കോടിക്കണക്കിനു രൂപയുടെ അനധികൃത സ്വത്തുസമ്പാദ്യത്തിന്റെ രേഖകള്‍ അന്നു പിടിച്ചെടുത്തിരുന്നു. കൊച്ചിയിലെ വീട്ടില്‍നിന്നു കണക്കില്‍പെടാത്ത പണവും കണ്ടെത്തി. ഇതേത്തുടര്‍ന്ന് സൂരജിനെ സസ്‌പെന്‍ഡ് ചെയ്യാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News