മിഷേല്‍ ബ്രീച്ച് വെറുമൊരു കാപ്പികച്ചവടക്കാരന്‍ മാത്രമല്ല. നല്ലൊരു ചിത്രകാരന്‍ കൂടിയാണ്. എന്നാല്‍ മറ്റുള്ളവര്‍ ചിത്രം വരയ്ക്കുന്നപോലെ പേപ്പറിലല്ല ഇദ്ദേഹം ചിത്രം വരയ്ക്കുന്നത്. തന്റെ തൊഴില്‍ മേഖലയായ കാപ്പിച്ചീനോയില്‍ ചിത്രം വരച്ച് ശ്രദ്ധയനാവുകയാണ് ഇദ്ദേഹം.
കാപ്പിച്ചീനോയിലെ പാലിന്റെ പതയും ടൂത്ത് പിക്കും ഉപയോഗിച്ച് സിനിമാതാരങ്ങളുടെയും പോപ്പ് ഗായകരുടെയും മറ്റു മേഖലയിലെ പ്രശസ്തരുടെയും ചിത്രങ്ങളാണ് മിഷേല്‍ വരയ്ക്കുന്നത്. മൈക്കള്‍ ജാക്‌സന്‍,ടെയ്‌ലര്‍ സ്വിഫ്റ്റ്്, ഹാരിപ്പോട്ടര്‍,ഗ്രാവിറ്റി സിനിമയിലെ രംഗം, 1990ല്‍ പുറത്തിറങ്ങിയ ഹോം എലോണ്‍ എന്ന സിനിമയിലെ രംഗം എന്നിവ മിഷേലിന്റെ ജനശ്രദ്ധയാകര്‍ഷിച്ച കാപ്പിച്ചീനോ ചിത്രങ്ങളാണ്.
വെറുതെ ഒരു തമാശയ്ക്ക് ആരംഭിച്ച ഈ ചിത്രകലയ്ക്ക് ഇന്ന് ഇന്‍സ്റ്റാഗ്രാമില്‍ 53000 ഫോളോവേഴ്‌സ്ണുള്ളത്.
ചിത്രങ്ങള്‍ കാണാം:

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here