സ്‌കൂളുകളിൽ നിന്ന് മലയാളം പടിയിറങ്ങുന്നു; അധ്യാപകർ പ്രക്ഷോഭത്തിലേക്ക്

കാസർകോട്: കാസർകോട് ജില്ലയുടെ വടക്കൻ മേഖലകളിലെ സ്‌കൂളുകളിൽ നിന്നും മലയാളം പടിയിറങ്ങുന്നു. മലയാളം മാധ്യമ സർക്കാർ സ്‌കൂളുകളിലും എയിഡഡ് സ്‌കൂളുകളിലും ഇംഗ്ലീഷ് മീഡിയം ഡിവിഷനുകൾ കൂടി അനുവദിച്ചതിനെതുടർന്നാണ് പ്രശ്‌നം രൂക്ഷമായത്. മലയാള പഠന സൗകര്യം നിലനിർത്തുന്നതിന് പ്രക്ഷോഭം പോലും നടത്തേണ്ട സ്ഥിതിയിലാണ് ഇപ്പോൾ കാസർകോട്ടെ ജനങ്ങൾ.

ജില്ലയുടെ വടക്കൻ മേഖലയിലും കർണ്ണാടക അതിർത്തി ഗ്രാമങ്ങളിലുമാണ് മലയാള പഠനം ഇപ്പോൾ അന്യമായി തുടങ്ങിയത്. വോർക്കാടി, മീഞ്ച, കുമ്പടാജെ പഞ്ചായത്തുകളിലാണ് മലയാളം മാധ്യമ സ്‌കൂളുകൾ അപ്രത്യക്ഷമാകുന്നത്. ഇവിടെ മലയാളികൾ ആശ്രയിക്കുന്നത്
കന്നഡ, ഇംഗ്ലീഷ് മാധ്യമ സ്‌കൂളുകളെയാണ്. ബദിയടുക്ക പെർഡാല നവജീവൻ എച്ച്എസ്എസ്സിൽ മലയാള പഠന സൗകര്യം നിലനിർത്താൻ സമരം നടത്തേണ്ട സ്ഥിതിയുണ്ടായി.

നവജീവൻ സ്‌കൂളിലെ പ്രക്ഷോഭം ഒടുവിൽ വിജയം കണ്ടു. മലയാള പഠനം ഇവിടെ തുടരുന്നതിന് ഒടുവിൽ മാനേജ്‌മെൻറ് സമ്മതം നൽകി. അൺ എയിഡഡ് സ്‌കൂളുകളിൽ മലയാളത്തിന് പരിഗണന പോലും ഇല്ല. ആ വഴിക്കാണ് ഇപ്പോൾ സർക്കാർ എയിഡഡ് സ്‌കൂളുകളും. ഈ സ്ഥിതി തുടർന്നാൽ വൈകാതെ കാസർകോട് ജില്ലയുടെ വടക്കൻ മേഖലയിൽ നിന്ന് മലയാളം വിസ്മൃതമാകും. എന്നാൽ, ജില്ലയുടെ തെക്കൻ മേഖലയിൽ ഇങ്ങനെയൊരു പ്രശ്‌നമില്ല.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News