പ്ലാസ്റ്റിക്കിനെതിരെയുള്ള ബോധവത്ക്കരണ പദ്ധതികളുമായി സുബൈർകുട്ടി

കൊല്ലം: പ്ലാസ്റ്റിക്കിനെതിരെയുള്ള സർക്കാർ ബോധവത്ക്കരണ പദ്ധതികൾ പരാജയപ്പെടുമ്പോൾ കൊല്ലം സ്വദേശി സുബൈർകുട്ടി ബോധവത്കരണം തുടരുന്നു. സ്വന്തം പെട്ടി കടയ്ക്കു മുമ്പിൽ നാട്ടുകാർ വലിച്ചെറിയുന്ന കുപ്പികൾ കെട്ടിതൂക്കി രണ്ടര വർഷമായി പ്ലാസ്റ്റിക്കിനെ ശത്രുവായി ഈ പരിസ്ഥിതിവാദി പ്രഖ്യാപിച്ച് തന്റെ പോരാട്ടം തുടരുന്നു.

കൊല്ലം പന്മന ആലപ്പുറത്ത് മുക്കിൽ എത്തുന്നവരെ പ്ലാസ്റ്റിക്കിന്റെ ദൂഷ്യവശങ്ങളെ കുറിച്ച് ബോധവത്കരിക്കുകയാണ് പെട്ടിക്കടക്കാരനായ സുബൈർകുട്ടി. നാട്ടുകാർ കുടിച്ചിട്ട് വലിച്ചെറിയുന്ന കുപ്പികളിൽ കൊതുക് മൊട്ട് ഇട്ട് വിരിയുന്നത് ശ്രദ്ധയിൽപ്പെട്ടപ്പോഴാണ് അടപ്പ് സഹിതം ശേഖരിച്ച് കടയ്ക്കു മുമ്പിൽ കെട്ടി തൂക്കി കുപ്പി ശേഖരിക്കാൻ തുടങ്ങിയത്.

അതോടെ പ്ലാസ്റ്റിക്ക് ഭൂമിക്കുണ്ടാക്കുന്ന കെടുതികളെ കുറിച്ചും മനസിലാക്കിയെന്ന് മാത്രമല്ല സ്വന്തം നാട്ടുകാരെയും ബോധവത്കരിച്ചു. തന്റെ പെട്ടിക്കടയിൽ എത്തുന്നവരെ കൊണ്ട് ബുക്കിൽ കൈ ഒപ്പ് വാങിയാണ് സുബൈർ ഭൂമിക്കുവേണ്ടി തന്റെ പോരാട്ടവുമായി മുന്നോട്ട് പോകുന്നത്. പ്ലാസ്റ്റിക്ക് സൃഷ്ടിക്കുന്ന ക്യാൻസർ ഉൾപ്പെടെയുള്ള ആരാഗ്യപ്രശ്‌നങ്ങളെ കുറിച്ച് മരണം വരെ ബോധവത്കരണം നൽകാനാണ് സുബൈർകുട്ടിയുടെ തീരുമാനം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here