പൊതുശൗചാലയം ഉപയോഗിക്കുന്നവര്‍ക്ക് ‘ഒരു രൂപ’ സമ്മാനം അഹമ്മദാബാദ് നഗരസഭയുടെ പദ്ധതി

അഹമ്മദാബാദ്: പൊതുസ്ഥലങ്ങളില്‍ മൂത്രമൊഴിക്കുന്നത് തടയുന്നതിനായി വ്യത്യസ്തമായ പദ്ധതിയുമായെത്തിയിരിക്കുകയാണ് അഹമ്മദാബാദ് നഗരസഭ. പൊതുശൗചാലയം ഉപയോഗിക്കുന്നവര്‍ക്ക് ഒരു രൂപ നല്‍കുക എന്നതാണ് പുതിയ പദ്ധതി.

67 സ്ഥലങ്ങളിലാണ് പദ്ധതിയുടെ ആദ്യഘട്ടം നടപ്പിലാക്കിയത്. പദ്ധതി വിജയിച്ചതിനെ തുടര്‍ന്ന് നഗരസഭാപരിധിയിലുള്ള മുഴുവന്‍ പൊതുശൗചാലയത്തിലേയ്ക്കും പദ്ധതി വ്യാപിപ്പിക്കാന്‍ തീരുമാനിച്ചിരിക്കുകയാണ്. 300 പൊതുശൗചാലയമാണ് അഹമ്മദാബാദിലുള്ളത്.

പൊതുസ്ഥലങ്ങളില്‍ മൂത്രമൊഴിക്കുന്നവര്‍ക്ക് ഉയര്‍ന്ന പിഴ ഈടാക്കുന്നതാണ് നഗരസഭയുടെ അടുത്ത പദ്ധതിയെന്ന് അഹമ്മദാബാദ് നഗരസഭ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ പ്രവീണ്‍ പാട്ടീല്‍ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here