ഡിവൈഎഫ്‌ഐ സംസ്ഥാനത്ത് മൂന്ന് ലക്ഷം വൃക്ഷത്തൈകൾ നട്ടു

കോഴിക്കോട്: ലോക പരിസ്ഥിതി ദിനത്തോടനബന്ധിച്ച് ഡിവൈഎഫ്‌ഐ സംസ്ഥാന വ്യാപകമായി മൂന്ന് ലക്ഷത്തോളം വൃക്ഷത്തൈകൾ നട്ടു പിടിപ്പിച്ചു. കോഴിക്കോട് ജില്ലാതല ഉദ്ഘാടനം വീട്ടുമുറ്റത്ത് വൃക്ഷത്തൈനട്ട് സാഹിത്യകാരൻ എംടി വാസുദേവൻ നായർ നിർവഹിച്ചു. അൻപതിനായിരം വൃക്ഷതൈകളാണ് കോഴിക്കോട് ജില്ലയിൽ നട്ടത്.

കാലഘട്ടം ആവശ്യപ്പെടുന്ന ജനകീയ സമരങ്ങളിലൂടെ യൂവജനങ്ങൾക്കിടയിൽ സാന്നിധ്യമറിയിച്ച ഡിവൈഎഫ്‌ഐ ആ തിരിച്ചറിവിൽ നിന്നാണ് പ്രകൃതി സംരക്ഷണത്തിന്റെ രാഷ്ട്രീയം ഉയർത്തിപ്പിടിച്ചുകൊണ്ട് മണ്ണിലേക്കിറങ്ങുന്നത്. ലോക പരിസ്ഥിതി ദിനത്തിൽ മൂന്ന് ലക്ഷത്തോളം വൃക്ഷത്തൈകളാണ് സംസ്ഥാന വ്യാപകമായി ഡിവൈഎഫ്‌ഐ വെച്ചു പിടിപ്പിച്ചത്. 30,000 ഡിവൈഎഫ്‌ഐ യൂണിറ്റുകളുടെ നേതൃത്വത്തിലായിരുന്നു പരിപാടി. രാഷ്ട്രീയ ബോധമുള്ള യുവജനങ്ങൾ ഇത്തരത്തിലുള്ള സാമൂഹ്യ ഉത്തരവാദിത്തം ഏറ്റെടുക്കുന്നത് പ്രതീക്ഷ നൽകുന്നുവെന്ന് കോഴിക്കോട് ജില്ലയിൽ പരിപാടിയ്ക്ക് തുടക്കം കുറിച്ച് കൊണ്ട് എംടി വാസുദേവൻ നായർ പറഞ്ഞു.

മലപ്പുറം വണ്ടൂരിൽ നിലമ്പൂർ ആയിഷയും പെരിന്തൽമണ്ണയിൽ ശ്രീരാമകൃഷ്ണനും കണ്ണൂർ തലശ്ശേരിയിൽ എഎൻ ഷംസീറും ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പിപി ശ്യാമളാദേവി കാസർഗോഡും കൊല്ലത്ത കവി കുരീപ്പുഴ ശ്രീകുമാറും തൃശ്ശൂരിൽ വിവിധ ബ്ലോക്ക് തലത്തിലായി ഇന്നസെന്റ് എംപി, പികെ ബിജു എംപി, പിടി കുഞ്ഞുമുഹമ്മദ്, ആലപ്പുഴയിൽ ജി.സുധാകരൻ എന്നിവർ പരിപാടിയ്ക്ക് തുടക്കം കുറിച്ചു. തിരുവനന്തപുരത്ത് കവയത്രി സുഗതകുമാരി പരിപാടി ഉദ്ഘാടനം ചെയ്തു. വൃക്ഷത്തൈകൾ നട്ടതിനിടോപ്പം ഇവയുടെ പരിപാലനവും ഡിവൈഎഫ്‌ഐ പ്രവർത്തകർ ഏറ്റെടുക്കും.

World Environment Day.Plant as much as you can…

Posted by AN Shamseer (DYFI Kerala State) on Thursday, June 4, 2015

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News