200 ആളുകളുമായി ഒരേ സമയത്ത് ചാറ്റ് ചെയ്യാൻ സൗജന്യ ആപ്പ്

ഒരേസമയം 200 പേരുമായി ഗ്രൂപ്പ് ചാറ്റ് നടത്താൻ സഹായിക്കുന്ന സൗജന്യ ആപ്ലിക്കേഷനുമായി ലൈൻ കോർപ്പറേഷൻ. പോപ്പ്‌കോൺ ബസ്സ് എന്ന് പേരിട്ടിരിക്കുന്ന ആപ്പ് ആൻഡ്രോയിഡിൽ മാത്രമേ സപ്പോർട്ട് ചെയ്യുകയുള്ളു. ഗ്രൂപ്പ് കോളുകൾ ചെയ്യാനും ആപ്പ് വഴി സാധിക്കുമെന്ന് ജപ്പാൻ കമ്പനിയായ ലൈൻ അവകാശപ്പെടുന്നു.

യൂസർനെയിമും ഒരു ഫോട്ടോയും ഉപയോഗിച്ച് ലോഗിൻ ചെയ്ത ശേഷം ഗ്രൂപ്പുകൾ ക്രിയേറ്റ് ചെയ്യാവുന്നതാണ്. ചാറ്റിലും കോളിലും ലൈവായി നിൽക്കുന്നഎല്ലാവരെകുറിച്ചുള്ള വിവരങ്ങളും ഫോട്ടോയും കാണാൻ സാധിക്കും. വീഡിയോ ചാറ്റ് സംവിധാനം കൂടി ആപ്പിൽ ഏർപ്പെടുത്തുമെന്നും ഐഓഎസ് സപ്പോർട്ട് ആപ്പ് അടുത്ത് തന്നെ ലോഞ്ച് ചെയ്യുമെന്നും കമ്പനി അറിയിച്ചു.

അറബിക്, ബ്രസീലിയൻ പോർച്ചുഗീസ്, ചൈനീസ്, ഫ്രഞ്ച്, ജർമ്മൻ, ഇന്തോനേഷ്യൻ, ഇംഗ്ലീഷ്, ജപ്പാനീസ്, കൊറിയൻ, റഷ്യൻ, സ്പാനിഷ്, തായ്, തുർക്കിഷ്, മലയ തുടങ്ങിയ ഭാഷകളും ആപ്പിൽ സപ്പോർട്ട് ചെയ്യും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here