പരിസ്ഥിതിസൗഹാർദ കാറുകളുമായി ദില്ലി സർക്കാർ

ദില്ലി: ലോകം പരിസ്ഥിതി ദിനം ആഘോഷിക്കുമ്പോൾ നിരത്തുകളിൽ പരിസ്ഥിതിസൗഹാർദ കാറുകൾ ഇറക്കിയാണ് ദില്ലി സർക്കാർ പരിസ്ഥിതിദിനം ആഘോഷിച്ചത്. ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജരിവാളിന്റെ നേതൃത്വത്തിലാണ് പുതിയ കാർ നിരത്തിലിറക്കിയത്.

കാർ നിരത്തിലിറക്കിയ ശേഷം പരിസ്ഥിതി സംരക്ഷ പ്രതിജ്ഞ ചൊല്ലിക്കൊടുത്താണ് കെജരിവാൾ പരിപാടികൾ ഉദ്ഘാടനം ചെയ്തത്. ദില്ലിയെ പരിസ്ഥിതിസൗഹാർദ പ്രദേശമാക്കിമാറ്റുന്നതിന്റെ ആദ്യഘട്ടമെന്ന നിലയിലാണ് കാറ് നിരത്തിലിറക്കിയതെന്ന് കെജരിവാൾ യോഗത്തിൽ പറഞ്ഞു.

ഇന്ത്യയിലെ ഏറ്റവും കൂടുതൽ വായുമലിനീകരണമുള്ള നഗരമാണ് ദില്ലി. ദില്ലിയിലെ വായുമലിനീകരണം കാരണം താൻ ഇന്ത്യ വിടുന്നു എന്ന് ഈ അടുത്ത കാലത്ത് പ്രശസ്തനായ ഒരു പത്രപ്രവർത്തകൻ പരസ്യമായി പറഞ്ഞിരുന്നു. കൂടുതൽ പരിസ്ഥിതിസൗഹാർദ കാറുകൾ നിരത്തിലിറങ്ങുന്നതോടെ ദില്ലി ഇന്ന് നേരിടുന്ന പ്രശ്‌നത്തിന് പരിഹാരം കണ്ടെത്താനാകുമെന്നാണ് സർക്കാർ കരുതുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here