ജയലളിതയുടെ വിചാരണ; അഞ്ച് കോടി നൽകണമെന്ന് തമിഴ്‌നാടിനോട് കർണാടക

ബംഗളൂരു: അനധികൃത സ്വത്ത് സമ്പാദനക്കേസിൽ ജയലളിതക്കും മറ്റ് മൂന്നു പേർക്കും വിചാരണ നടത്തിയതിന് സർക്കാരിനുണ്ടായ ചെലവ് തമിഴ്‌നാട് നൽകണമെന്ന് കർണാകട. 5.11 കോടി നൽകണമെന്ന് ആവശ്യപ്പെട്ട് തമിഴ്‌നാട് സർക്കാരിന് കത്ത് അയക്കാൻ കർണാടക തീരുമാനിച്ചു.

വിചാരണയ്ക്കിടെ സുരക്ഷ, ഗതാഗതം എന്നിവ ഒരുക്കാൻ ചെലവായ തുകയാണ് കർണാടക ആവശ്യപ്പെട്ടത്. ബംഗളൂരിൽ കേസ് നടത്താൻ സർക്കാരിന് ചെലവായ 5.11 കോടി തമിഴ്‌നാടിനോട് ആവശ്യപ്പെടുമെന്ന് കർണാടക നിയമവകുപ്പ് മന്ത്രി ടിബി ജയചന്ദ്ര വ്യാഴാഴ്ച്ച പറഞ്ഞു. ജയലളിതയുടെ സുരക്ഷയ്ക്കായി എത്ര രൂപയാണ് ചെലവായതെന്ന കാര്യം ആഭ്യന്തര മന്ത്രാലയം പരിശോധിച്ചുവരികയാണെന്നും അദ്ദേഹം പറഞ്ഞു.

ജയലളിതയെ കുറ്റവിമുക്തയാക്കിയ കർണാടക ഹൈക്കോടതി വിധിക്കെതിരെ സുപ്രീംകോടതിയിൽ അപ്പീൽ സമർപ്പിക്കാൻ കഴിഞ്ഞ ദിവസം കർണാടക തീരുമാനിച്ചിരുന്നു. ഇതിന് പിന്നാലെയാണ് അഞ്ചു കോടി രൂപ ആവശ്യപ്പെട്ട് കത്ത് അയക്കാനും തീരുമാനിച്ചത്.

2003 നവംബർ 18നാണ് തമിഴ്‌നാട്ടിൽ നിന്ന് കേസിന്റെ വിചാരണ കർണാടകയിലേക്ക് മാറ്റിയത്. തമിഴ്‌നാട്ടിൽ വിചാരണ നീതിപൂർവം നടക്കില്ലെന്ന് ചൂണ്ടിക്കാട്ടി ഡിഎംകെ നേതാവ് കെ അൻപഴകൻ സുപ്രീംകോടതിയിൽ സമർപ്പിച്ച ഹർജിയെ തുടർന്നായിരുന്നു നടപടി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News