ഇന്തോനേഷ്യന്‍ ഓപ്പണില്‍ പി കശ്യപിന് അട്ടിമറി ജയം; ചെന്‍ ലോംഗിനെ തോല്‍പിച്ച് സെമിയില്‍ കടന്നു

ജക്കാര്‍ത്ത: ഇന്ത്യന്‍ ബാഡ്മിന്റണ്‍ താരം പരുപള്ളി കശ്യപ് അട്ടിമറി ജയത്തോടെ ഇന്തോനേഷ്യന്‍ ഓപ്പണ്‍ ടെന്നീസ് ടൂര്‍ണമെന്റിന്റെ സെമിഫൈനലില്‍ കടന്നു. ക്വാര്‍ട്ടറില്‍ ഒന്നാം സീഡ് ചൈനയുടെ ചെന്‍ ലോംഗിനെ തോല്‍പിച്ചാണ് കശ്യപിന്റെ സെമിപ്രവേശം. ഒന്നിനെതിരെ രണ്ട് ഗെയിമുകള്‍ക്കാണ് കശ്യപ് ചെന്‍ ലോംഗിനെ തോല്‍പിച്ചത്.

ആദ്യഗെയിം ലോംഗിനു മുന്നില്‍ അടിയറവച്ചതിനു ശേഷമായിരുന്നു കശ്യപിന്റെ തിരിച്ചുവരവ്. സ്‌കോര്‍ 14-21, 21-17, 21-14. ഒരു മണിക്കൂര്‍ നീണ്ടുനിന്ന പോരാട്ടത്തില്‍ ആദ്യ ഗെയിമില്‍ ആധിപത്യം ചെന്‍ ലോംഗിനായിരുന്നു. എന്നാല്‍, രണ്ടാം ഗെയിമില്‍ അസാമാന്യമായ തിരിച്ചുവരവ് നടത്തിയ കശ്യപ് രണ്ട് ഗെയിമുകളിലും ചെന്‍ ലോംഗിന്റെ പല സെര്‍വുകളും ഭേദിച്ചു.

നിലവില്‍ ലോക റാങ്കിംഗില്‍ 12-ാം സ്ഥാനത്താണ് കശ്യപ്. ഇന്നലെ പുറത്തുവിട്ട റാങ്കിംഗിലാണ് കശ്യപ് 12-ാമത് എത്തിയത്. ഇന്നത്തെ ജയം കഓശ്യപിന്റെ റാങ്കിംഗില്‍ ഉയര്‍ച്ച രേഖപ്പെടുത്താന്‍ സാധ്യതയുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News