പറക്കും ബൈക്ക് യാഥാര്‍ത്ഥ്യമാകുന്നു

ബുഡാപെസ്റ്റ്: ബൈക്കുകള്‍ക്ക് ശേഷം എന്ത് എന്ന ചോദ്യത്തിന് ഉത്തരവുമായെത്തിയിരിക്കുകയാണ് ഹംഗറിയിലെ ബെയ് സോല്‍ടെന്‍ നോണ്‍ പ്രോഫിറ്റി റിസര്‍ച്ചിലെ ഒരുകൂട്ടം ശാസ്ത്രജ്ഞര്‍. ഫ്‌ളൈക്ക് എന്ന പറക്കുന്ന ബൈക്കിന്റെ പണിപ്പുരയിലാണിവര്‍.

മുന്ന് ഫാനുകളുള്ള ഫ്‌ളൈക്കിന് എവിടെയും പറന്നുനടക്കുവാനാകും. നിങ്ങള്‍ക്ക് സ്വന്തമായൊരു ചിറക് അതാണ് ഞങ്ങളുടെ ലക്ഷ്യം എന്നാണ് കമ്പനിയുടെ വാഗ്ദാനം. ഫ്‌ളൈക്കിന്റെ ആദ്യഘട്ടം പൂര്‍ത്തിയാക്കിയ സംഘം ആദ്യ പരീക്ഷണ പറത്തലും നടത്തി. എന്നാല്‍ ഈ ഘട്ടത്തില്‍ ഫ്‌ളൈക്കിനെ മുകളിലേയ്ക്ക് ഉയര്‍ത്തുക എന്ന ഉദ്ദേശം മാത്രമേ ഉണ്ടായിരുന്നുള്ളു. അടുത്ത ഘട്ടമായിരിക്കും ഫ്‌ളൈക്കിന്റെ വിശദമായ പറക്കല്‍ അടുത്ത ഘട്ടത്തിലായിരിക്കും എന്നും സംഘം പറയുന്നു.

ഫ്‌ളൈക്ക് വരുന്നതോടെ, റോഡിലൂടെയാണോ ടാ വണ്ടിയോടിക്കുന്നത് എന്ന തമാശ ചോദ്യത്തിന് മറുപടിയാകും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News