‘ജാക്ക് സ്പാരോ’ ആരാധകർക്കൊപ്പം; സെൽഫി വൈറൽ

പൈറേറ്റ്‌സ് ഓഫ് കരീബിയൻ സീരിസിലെ അഞ്ചാംഭാഗത്തിന്റെ ഷൂട്ടിംഗ് ചിത്രങ്ങൾ വൈറലാകുന്നു. ക്യാപ്റ്റൻ ജാക്ക് സ്പാരോയായി ഏവരുടെയും മനസിൽ ഇടം നേടിയ ജോണി ഡെപ്പ് ആരാധകർക്കൊപ്പം നിന്ന് സെൽഫിയെടുക്കുന്ന ഫോട്ടോകളാണ് വൈറലാകുന്നത്. ജാക്ക് സ്പാരോയുടെ വേഷത്തിൽ തന്നെയാണ് ജോണി ആരാധകർക്കൊപ്പം പോസ് ചെയ്തത്.

ബ്രിസ്‌ബെനിലെ ഷൂട്ടിംഗ് സൈറ്റിൽ നിന്നുള്ള ചിത്രങ്ങളാണ് ആരാധകരെ ആകർഷിക്കുന്നത്. യാതൊരു മടിയും കൂടാതെ ക്ഷമയോടെ, പലർക്കൊപ്പം സെൽഫിക്ക് ജോണി ഡെപ്പ് നിന്ന് കൊടുത്തു. ഓട്ടോഗ്രാഫ് നീട്ടിയവരെയും ജോണി വിഷമിപ്പിച്ചില്ല. ഒരു മണിക്കൂറോളം ആരാധകർക്കൊപ്പം ചെലവഴിച്ച ഡെപ്പ് പിന്നീട് ഹെലികോപ്ടറിൽ മടങ്ങി.

ഷൂട്ടിംഗിനിടെ ജോണി ഡേപ്പിന്റെ കൈക്ക് പരുക്കേറ്റതിനെ തുടർന്ന് ചിത്രീകരണം കുറച്ചുനാൾ നിർത്തി വെച്ചിരുന്നു. തുടർന്ന് കഴിഞ്ഞ ആഴ്ച്ചയാണ് ഡെപ്പ് തിരിച്ചെത്തിയത്. വാൾട്ട് ഡിസ്‌നി പിക്‌ചേഴ്‌സ് പുറത്തിറക്കുന്ന അഞ്ചാം പതിപ്പ് 2017 ജൂലൈ ഏഴിന് പുറത്തിറങ്ങും.

johnnydeppselfie1

johnnydeppselfie2

johnnydeppselfie4

johnnydeppselfie6

johnnydeppselfie5

johnnydeppselfie8

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here