മലാലയെ വെടിവച്ച താലിബാന്‍ ഭീകരരുടെ ശിക്ഷ രഹസ്യ വിചാരണയില്‍ റദ്ദാക്കി; കുറ്റവാളികള്‍ സ്വതന്ത്രരാവും

ഇസ്ലാമാബാദ്: പാകിസ്താന്‍ വിദ്യാഭ്യാസ അവകാശ പ്രവര്‍ത്തക മലാല യൂസഫ് സായിയെ വെടിവച്ചു കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ 25 വര്‍ഷത്തേക്ക് ശിക്ഷിച്ചിരുന്ന പ്രതികളെ വെറുതെവിട്ടു. രഹസ്യ വിചാരണയിലാണ് പത്ത് പ്രതികളില്‍ എട്ടുപേരുടെയും ശിക്ഷ റദ്ദാക്കിയത്. കഴിഞ്ഞ ദിവസമാണ് പ്രതികളുടെ ശിക്ഷ റദ്ദാക്കിയത്. ഇതോടെ പത്ത് പ്രതികളെ 25 വര്‍ഷത്തേക്ക് ശിക്ഷിച്ചെന്ന പാകിസ്താന്റെ വാദം പൊളിയുകയാണ്.

MALALAAA

കഴിഞ്ഞ സെപ്തംബറിലാണ് പത്തു താലിബാന്‍ ഭീകരരെ മലാല യൂസഫ് സായിയെ വെടിവച്ച കേസില്‍ പാകിസ്താന്‍ സൈന്യം അറസ്റ്റ് ചെയ്തത്. ഏപ്രിലില്‍ പത്തുപേരെയും കുറ്റക്കാരാണെന്ന് കണ്ടെത്തി 25 വര്‍ഷത്തേക്ക് ശിക്ഷിച്ചിരുന്നു. ആസൂത്രിതമായ വധശ്രമത്തിനാണ് പ്രതികളെ ശിക്ഷിച്ചിരുന്നത്. എന്നാല്‍, എട്ടുപേരെയും വെറുതെവിടുന്നതോടെ രണ്ടുപേര്‍ മാത്രമാണ് യഥാര്‍ത്ഥത്തില്‍ ശിക്ഷിക്കപ്പെടുക.

ഇസ്ഹറുള്ളാ, ഇസ്‌റാര്‍ ഉര്‍ റഹ്മാന്‍ എന്നീ രണ്ടുപേര്‍ മാത്രമാണ് ഇനി ശിക്ഷ അനുഭവിക്കുക. മതിയായ തെളിവുകളില്ലെന്ന് കണ്ടെത്തിയാണ് എട്ട് പ്രതികളെയും വെറുതെവിട്ടതെന്ന് ലണ്ടനിലെ പാക് ഹൈക്കമ്മീഷന്‍ അറിയിച്ചു. മലാലയെ ആക്രമിച്ച യഥാര്‍ത്ഥ പ്രതികള്‍ അഫ്ഗാനിസ്താനിലേക്ക് രക്ഷപ്പെട്ടതായാണ് കരുതപ്പെടുന്നത്.

MALLLAAAlla

2012 ഒക്ടോബറിലാണ് പെണ്‍കുട്ടികളുടെ വിദ്യാഭ്യാസ അവകാശത്തിനായി ശബ്ദിച്ചതിന്റെ പേരില്‍ അന്ന് 14 വയസ് മാത്രം പ്രായമുണ്ടായിരുന്ന മലാല യൂസഫ് സായിയെ താലിബാന്‍ ഭീകരര്‍ വെടവച്ചു കൊല്ലാന്‍ ശ്രമിച്ചത്. സ്‌കൂള്‍ ബസില്‍ സഞ്ചരിക്കവേ ബസ് തടഞ്ഞു നിര്‍ത്തി വെടിവയ്ക്കുകയായിരുന്നു. തലയില്‍ വെടിയുണ്ട തുളച്ചുകയറി ജീവനോട് മല്ലിട്ട മലാലയെ ബര്‍മിംഗ്ഹാമിലെ ക്യൂന്‍ എലിസബത്ത് ആശുപത്രിയിലാണ് ചികിത്സിച്ചത്. കഴിഞ്ഞ വര്‍ഷത്തെ സമാധാനത്തിനുള്ള നൊബേല്‍ സമ്മാനവും മലാലയെ തേടിയെത്തിയിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News