ആന്‍ഡ്രോയ്ഡില്‍ ഉപഭോക്താക്കള്‍ക്കായി ലളിതമായ ഫേസ്ബുക് ആപ്ലിക്കേഷന്‍

ആന്‍ഡ്രോയ്ഡ് ഫോണുകളില്‍ ഫേസ്ബുക് ഉപയോഗിക്കുന്നവര്‍ക്കായി ഒരു സന്തോഷവാര്‍ത്ത. ആന്‍ഡ്രോയ്ഡില്‍ ഫേസ്ബുക്കിന്റെ പ്രവര്‍ത്തനം വേഗത്തിലാക്കാനായി പുതിയ ആപ്ലിക്കേഷന്‍ ആന്‍ഡ്രോയ്ഡ് ഫോണുകള്‍ക്കായി തയ്യാറാക്കിയിരിക്കുകയാണ് സൈറ്റ്. ഏഷ്യയിലെ എല്ലാ രാഷ്ട്രങ്ങളിലും ഫേസ്ബുക് ലൈറ്റ് ആപ് ലഭ്യമാകും. വൈകാതെ തന്നെ ലാറ്റിന്‍ അമേരിക്ക, ആഫ്രിക്ക, യൂറോപ് എന്നിവിടങ്ങളിലും ലൈറ്റ് ആപ് ലഭ്യമാകും.

മിക്ക രാഷ്ട്രങ്ങളിലെയും ഇന്റര്‍നെറ്റ് ഉപയോക്താക്കള്‍ ടു ജി നെറ്റ്‌വര്‍ക്കാണ് ഉപയോഗിക്കുന്നതെന്ന് കണ്ടെത്തിയതിന്റെ പശ്ചാത്തലത്തിലാണ് ഇവിടങ്ങളിലെ ആളുകള്‍ക്കായി കുറച്ചുകൂടി ലളിതമായ ഫേസ്ബുക് ആപ്ലിക്കേഷന്‍ തയ്യാറാക്കാന്‍ ഫേസ്ബുക് ഇന്‍കോര്‍പറേഷന്‍ തയ്യാറായത്. ഫേസ്ബുക് ലൈറ്റ് ഡാറ്റാ യൂസേജിന്റെ പരിധി കുറയ്ക്കുമെന്നതാണ് ഏറ്റവും വലിയ പ്രത്യേകത.

ഡാറ്റാ യൂസേജ് പകുതിയായി കുറയ്ക്കാന്‍ ഫേസ്ബുക് ലൈറ്റ് സഹായിക്കും. ന്യൂസ്ഫീഡ്, സ്റ്റാറ്റസ് അപ്‌ഡേറ്റ്, നോട്ടിഫിക്കേഷന്‍, ഫോട്ടോസ് എന്നീ ഫേസ്ബുക് സേവനങ്ങളെല്ലാം ഫേസ്ബുക് ലൈറ്റിലും ലഭ്യമാകും. എന്നാല്‍ വീഡിയോ ലഭ്യമാകില്ലെന്നത് മാത്രമാണ് ലൈറ്റിന്റെ ഏക പോരായ്മ.

അതിവേഗം വളരുന്ന വിപണികളിലേക്ക് വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായാണ് ഫേസ്ബുക് ലൈറ്റ് അവതരിപ്പിക്കാനുള്ള നടപടി. ഈവര്‍ഷം ആദ്യം ഇന്റര്‍നെറ്റ് ഇല്ലാതെയും ഫേസ്ബുക് ആക്‌സസ് ചെയ്യുന്നതിന്റെ ഭാഗമായി ഫേസ്ബുക് സിഇഒ മാര്‍ക് സുക്കര്‍ബര്‍ഗ് ഇന്റര്‍നെറ്റ്.ഒആര്‍ജിക്ക് രൂപം നല്‍കിയിരുന്നു. ആറ് ടെക്‌നോളജി പാര്‍ട്ണര്‍മാരുമായി ചേര്‍ന്നായിരുന്നു ഫേസ്ബുക്, ഇന്റര്‍നെറ്റ്.ഒആര്‍ജി ആരംഭിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News