ലോകത്തെ ആദ്യ തലയോട്ടി മാറ്റിവയ്്ക്കല്‍ ശസ്ത്രക്രിയ വിജകരമായി പൂര്‍ത്തിയാക്കി ടെക്‌സാസിലെ ഡോക്ടര്‍മാര്‍

ജെയിംസ് ബോയ്‌സണ്‍ എന്ന 55-കാരന്‍ പുതിയ ജീവിതത്തിലേക്ക് പിച്ചവയ്ക്കുകയാണ്. കാന്‍സര്‍ ബാധിച്ച് തലയോടും തലയോട്ടിയും തകരാറിലായ ജെയിംസിന് തലയോട്ടി മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ വിജയകരമായി പൂര്‍ത്തിയാക്കി. ടെക്‌സാസിലെ എംഡി ആന്‍ഡേഴ്‌സണ്‍ കാന്‍സര്‍ സെന്ററിലെ ഡോക്ടര്‍മാരാണ് ശസ്ത്രക്രിയ വിജയകരമായി പൂര്‍ത്തിയാക്കിയത്.

ഓസ്റ്റിനിലെ സോഫ്റ്റ്‌വെയര്‍ ഡവലപറായ ജെയിംസ് ബോയ്‌സണ്‍ എംഡി ആന്‍ഡേഴ്‌സണ്‍ കാന്‍സര്‍ സെന്ററിലെത്തുമ്പോള്‍ ജീവിതത്തിനും മരണത്തിനുമിടയ്ക്കുള്ള നൂല്‍പാലത്തിലായിരുന്നു. ജെയിംസിന്റെ തലയോടിലും തലയോട്ടിയിലെ അസ്ഥിയിലും ഒരുകൂട്ടം അര്‍ബുദ കോശങ്ങള്‍ തന്നെയുണ്ടായിരുന്നു. പലവിധ ശസ്ത്രക്രിയകള്‍ ജെയിംസിന്റെ തലയോട്ടിയില്‍ നടത്തേണ്ടി വന്നു. റേഡിയേഷന്‍ ചികിത്സയും നടത്തി.

ജെയിംസിന്റെ തലയുടെ മുകള്‍ വശത്ത് ഒരിഞ്ച് വീതിയിലാണ് ശസ്ത്രക്രിയ നടത്തിയത്. ആ അടയാളം ജെയിംസിന്റെ ശസ്ത്രക്രിയയ്ക്ക് ശേഷമുള്ള ഫോട്ടോയില്‍ വ്യക്തമായി കാണാം. ചെവിക്ക് മുകളിലായാണ് തലയോട് വച്ചുപിടിപ്പിക്കാനായി ശസ്ത്രക്രിയ നടത്തിയത്. ബോയ്‌സണ് ഇതിനു മുമ്പ് കിഡ്‌നിയും പാന്‍ക്രിയാസും മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ നടത്തിയിരുന്നു. ഒരേ ആളില്‍ നിന്ന് തന്നെയാണ് തലയോടും കിഡ്‌നിയും പാന്‍ക്രിയാസും സ്വീകരിച്ചത്.

താന്‍ ശരിക്കും അത്ഭുതപ്പെട്ടു പോയെന്നാണ് ജെയിംസ് ബോയ്‌സണ്‍ ശസ്ത്ര്ക്രിയയ്ക്ക് ശേഷം പറഞ്ഞത്. രണ്ടാഴ്ച മുമ്പാണ് ജെയിംസിനെ ശസ്ത്രക്രിയയ്ക്ക് വിധേയനാക്കിയത്. കഴിഞ്ഞ ദിവസം ആശുപത്രി വിട്ട ജെയിംസ് ഒരാഴ്ച ട്രാന്‍സ്പ്ലാന്റേഷന്‍ ശസ്ത്രക്രിയയ്ക്ക് വിധേയരായവര്‍ താമസിക്കുന്ന വീട്ടിലായിരിക്കും താമസിക്കുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here

Latest News