റെയില്‍വേയില്‍ തത്കാല്‍ ടിക്കറ്റ് എടുക്കല്‍ ഇനി ഏറെ എളുപ്പം; സെര്‍വറിന്റെ കപ്പാസിറ്റി വര്‍ധിപ്പിച്ചു

ന്യൂഡല്‍ഹി: ഇന്ത്യന്‍ റെയില്‍വേയില്‍ തത്കാല്‍ ടിക്കറ്റുകള്‍ റിസര്‍വ് ചെയ്യാന്‍ ഇനി ഏറെ എളുപ്പം. രണ്ട് ഹൈകപ്പാസിറ്റി സെര്‍വറുകളാണ് പുതുതായി റെയില്‍വെ തത്കാല്‍ ടിക്കറ്റ് റിസര്‍വേഷനായി അധികം സ്ഥാപിച്ചത്. പീക് ടൈമിലെ കാര്യക്ഷമത വര്‍ധിപ്പിക്കാന്‍ ലക്ഷ്യമിട്ടാണ് പുതിയ സര്‍വറുകള്‍ സ്ഥാപിച്ചത്. ഇന്ത്യന്‍ റെയില്‍വേയിലെ തത്കാല്‍ റിസര്‍വേഷന്‍ ഇതിനകം നാല് ലക്ഷം കടന്നു. ആവശ്യക്കാര്‍ വര്‍ധിച്ചതിന് അനുസരിച്ച് ടിക്കറ്റ് ബുക്കിംഗ് എളുപ്പമാക്കാനാണ് പുതിയ സര്‍വറുകള്‍ സ്ഥാപിച്ചത്.

ജൂണ്‍ ഒന്നുമുതല്‍ സര്‍വറുകള്‍ പ്രവര്‍ത്തിച്ച് തുടങ്ങിയതായി ഐആര്‍സിടിസി വാര്‍ത്താകുറിപ്പില്‍ അറിയിച്ചു. പുതിയ സര്‍വറില്‍ മിനിറ്റില്‍ 14,000 ടിക്കറ്റുകള്‍ വരെ ബുക്ക് ചെയ്യാന്‍ സാധിക്കും. ഇതുവരെ 7,200 ടിക്കറ്റുകളായിരുന്നു ബുക്ക് ചെയ്യാന്‍ സാധിച്ചിരുന്നത്. വേനല്‍ സമയങ്ങളിലെ ടിക്കറ്റിന്റെ ആവശ്യകത നേരിടാന്‍ വേണ്ടിയാണ് പുതിയ സര്‍വറുകള്‍ സ്ഥാപിച്ച് ക്ഷമത വര്‍ധിപ്പിച്ചിരിക്കുന്നത്.

നിലവില്‍ 54 ശതമാനം ട്രെയിന്‍ ടിക്കറ്റുകളും ബുക്ക് ചെയ്യപ്പെടുന്നത് ഐആര്‍സിടിസി വെബ്‌സൈറ്റ് വഴിയാണ്. ആറ് ലക്ഷം ടിക്കറ്റുകള്‍ വരെ ഒരുദിവസം വെബ്‌സൈറ്റ് വഴി വില്‍ക്കപ്പെടുന്നു. ഒരു മിനിറ്റില്‍ 14,800 ടിക്കറ്റുകള്‍ വരെയാണ് സൈറ്റ് വഴി വില്‍ക്കപ്പെടുന്നത്. മൂന്ന് കോടി രജിസ്‌റ്റേര്‍ഡ് ഉപഭോക്താക്കളുള്ള ലോകത്തെ ഏറ്റവും തിരക്കേറിയ രണ്ടാമത്തെ ുപോര്‍ടലാണ് ഐആര്‍സിടിസി.

2002-ലാണ് ഇന്ത്യന്‍ റെയില്‍വേ ഇ-ടിക്കറ്റിംഗ് സംവിധാനം നടപ്പിലാക്കുന്നത്. കഴിഞ്ഞ വര്‍ഷം ഏപ്രിലില്‍ സൈറ്റിന്റെ ക്ഷമത വര്‍ധിപ്പിച്ചു. ഇതുപ്രകാരം ഒരേസമയം 1,50,000 പേര്‍ക്ക് ഒരേസമയം സൈറ്റില്‍ കയറാനൊക്കുമായിരുന്നു. സെക്കന്‍ഡില്‍ 1,000 അന്വേഷണങ്ങള്‍ സൈറ്റ് വഴി സാധ്യമാകുന്ന തരത്തിലായിരുന്നു അപ്ഗ്രഡേഷന്‍.

വേനല്‍ക്കാലത്തെ ടിക്കറ്റിംഗിലെ അനിയന്ത്രിതമായ ടിക്കറ്റിംഗ് തിരക്ക് നിയന്ത്രണാതീതമായതോടെ സെര്‍വറുകളുടെ ക്ഷമത ഇടയ്ക്ക് വര്‍ധിപ്പിച്ചിരുന്നു. ഇപ്പോള്‍ സ്ഥാപിച്ചിട്ടുള്ള എച്ച്പി സെര്‍വറില്‍ സെക്കന്‍ഡില്‍ 3,00,000 കണക്ഷനുകള്‍ അനുവദിക്കപ്പെടും. ഇതോടെ ആകെ സെര്‍വറുകളുടെ എണ്ണം 17 ആയി. 1.4 ജിബി ബാന്‍ഡ്‌വിഡ്ത്ത് 25 ശതമാനം വര്‍ധിക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel