ഫ്രഞ്ച് ഓപ്പണ്‍; സോങ്കയെ തോല്‍പിച്ച് വാവ്‌റിങ്ക കലാശപ്പോരിന്

പാരീസ്: എട്ടാം സീഡ് സ്വിറ്റ്‌സര്‍ലന്‍ഡിന്റെ സ്റ്റാന്‍ വാവ്‌റിങ്ക ഫ്രഞ്ച് ഓപ്പണ്‍ ടെന്നീസ് ടൂര്‍ണമെന്റിന്റെ ഫൈനലില്‍ കടന്നു. ഫ്രാന്‍സിന്റെ ജോ വില്‍ഫ്രഡ് സോങ്കയെ ഒന്നിനെതിരെ മൂന്ന് സെറ്റുകള്‍ക്ക് തോല്‍പിച്ചാണ് കരിയറിലെ ആദ്യ ഫ്രഞ്ച് ഓപ്പണ്‍ ഫൈനല്‍ കളിക്കാന്‍ വാവ്‌റിങ്ക യോഗ്യത നേടിയത്. സ്‌കോര്‍ 6-3, 6-7, 7-6, 6-4. കഴിഞ്ഞ സീസണില്‍ ആദ്യ റൗണ്ടില്‍ പുറത്തായ താരമാണ് വാവ്‌റിങ്ക.

എട്ടാം സീഡ് വാവ്‌റിങ്കയ്ക്ക് 14-ാം സീഡായ സോങ്കയില്‍ നിന്ന് കനത്ത വെല്ലുവിളിയാണ് നേരിടേണ്ടി വന്നത്. നാല് സെറ്റു നീണ്ട പോരാട്ടത്തില്‍ നാലിലും ശക്തമായി പോരാടിയാണ് സോങ്ക തോല്‍വി സമ്മതിച്ചത്. നേരിട്ട 17-ല്‍ 16 ബ്രേക്ക് പോയിന്റുകളും സേവ് ചെയ്യാന്‍ വാവ്‌റിങ്കയ്ക്ക് സാധിച്ചു. 15 ഏയ്‌സുകള്‍ സെര്‍വ് ചെയ്ത വാവ്‌റിങ്ക, 60 വിന്നേഴ്‌സും പായിച്ചു.

അട്ടിമറി വീരനെന്ന് പേരുകേട്ട വാവ്‌റിങ്ക ക്വാര്‍ട്ടറില്‍ രണ്ടാംസീഡ് റോജര്‍ ഫെഡററെ അട്ടിമറിച്ചാണ് സെമിഫൈനലിലെത്തിയത്. വാവ്‌റിങ്ക കളിക്കുന്ന രണ്ടാമത് ഗ്രാന്‍ഡ്സ്ലാം ഫൈനലാണ് ഫ്രഞ്ച് ഓപ്പണ്‍. കഴിഞ്ഞ വര്‍ഷം ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ ചാമ്പ്യനാണ് വാവ്‌റിങ്ക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News