ബര്‍ലിന്‍ മതില്‍ തകര്‍ക്കാന്‍ മെസ്സിപ്പട; കാക്കാന്‍ യുവന്റസ് പട്ടാളം; ചാമ്പ്യന്‍സ് ലീഗില്‍ ഇന്ന് കലാശപ്പോരാട്ടം

ബര്‍ലിന്‍: ആക്രമണത്തിന് പേരുകേട്ട ലൂയിസ് ഹെന്റികിന്റെ മെസ്സിയും പട്ടാളം ബര്‍ലിന്‍ മതില്‍ തകര്‍ക്കാനെത്തുന്നു. മെസിയെയും കൂട്ടാളികളെയും തടഞ്ഞ് ബര്‍ലിനില്‍ നിന്ന്
കിരീടവും കൊണ്ടുപോകാന്‍ പ്രതിരോധക്കാരുടെ പട്ടാളമായ യുവന്റസും തയ്യാറാണ്. കാത്തിരുന്ന യുവേഫ ചാമ്പ്യന്‍സ് ലീഗിന്റെ ചാമ്പ്യന്‍മാരെ ഇന്നറിയാം. എന്നാല്‍, ആരാധകര്‍ ഒരല്‍പം നിരാശരാവേണ്ടി വരും. ഒരുവര്‍ഷം നീണ്ട കാത്തിരിപ്പിനൊടുവില്‍ കാണാന്‍ കൊതിച്ച സുവാരസ്-ചില്ലിനി പോരാട്ടത്തിന് ബര്‍ലിന്‍ വേദിയാവില്ല. എന്തായാലും ചരിത്രം രചിക്കാന്‍ കാത്തിരിക്കുകയാണ് ബര്‍ലിന്‍.

കിരീടം ആരുനേടിയാലും അത് ചരിത്രമാണ് ബര്‍ലിനിലെ ഒളിംപിയാ സ്റ്റേഡിയത്തില്‍. അഞ്ച് ചാമ്പ്യന്‍സ് ലീഗ് കിരീടം നേടുന്ന ആദ്യ ടീമെന്ന ഖ്യാതിയാണ് ബാഴ്‌സലോണയെ കാത്തിരിക്കുന്നത്. അത്ര ഇല്ലെങ്കിലും യുവന്റസും ഒട്ടും കുറവല്ല. മൂന്നാം കിരീടമാണ് യുവന്റസിന്റെ ലക്ഷ്യം. ആക്രമണ ത്രയങ്ങള്‍ തന്നെയാണ് ബാഴ്‌സയുടെ കരുത്ത്. മെസ്സി-നെയ്മര്‍-സുവാരസ്. പിടിച്ചു കെട്ടുക എന്നത് അസാധ്യമെന്ന് ഇതിനകം തെളിയിച്ചു കഴിഞ്ഞു അവര്‍. പ്രതിരോധക്കോട്ടയാണ് യുവന്റസിന്റെ കരുത്ത്. പോള്‍ പോഗ്ബ അടക്കമുള്ള താരങ്ങളാണ് യുവയുടെ കരുത്ത്.

എന്നാല്‍, ആരാധകര്‍ അല്‍പം നിരാശരാകണം. ഒരുവര്‍ഷം മുന്‍പ് ബ്രസീല്‍ ലോകകപ്പിനെ ചൂടുപിടിപ്പിച്ച വിവാദത്തിന് ശേഷം സുവാരസും ചില്ലിനിയും നേര്‍ക്കുനേര്‍ വരുന്ന പോരാട്ടമെന്ന പ്രത്യേകതയുണ്ടായിരുന്നു ഈ കലാശപ്പോരിന്. പക്ഷേ, കാല്‍പാദത്തിന് പരുക്കേറ്റതിനാല്‍ യുവന്റസിന്റെ കാവല്‍ഭടന്‍ ജിയോര്‍ജിയോ ചില്ലിനി കലാശപ്പോരിനുണ്ടാവില്ല. അതുകൊണ്ട് കാത്തിരുന്ന പോരിന് ഇനിയും കാത്തിരിക്കേണ്ടി വരും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News