അഴിമതിക്കഥകളില്‍ മൗനം പാലിച്ച് എ.കെ ആന്റണി അരുവിക്കരയില്‍

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിനെ അര്‍ബുദം പോലെ ബാധിച്ചിരിക്കുന്ന അഴിമതിയെ കുറിച്ച് ഒരക്ഷരം പറയാതെ അരുവിക്കര യുഡിഎഫ് കണ്‍വെന്‍ഷനില്‍ എ.കെ ആന്റണിയുടെ പ്രസംഗം. സര്‍ക്കാരിന്റെ വിലയിരുത്തലാകും തെരഞ്ഞെടുപ്പെന്നും അഞ്ച് വര്‍ഷങ്ങള്‍ക്ക് ശേഷം ഭരണത്തുടര്‍ച്ചയുണ്ടാകുമെന്നും എ.കെ ആന്റണി പറഞ്ഞു. അരുവിക്കര ഉപതെരഞ്ഞെടുപ്പ് യുഡിഎഫ് കണ്‍വെന്‍ഷനിലായിരുന്നു വിവാദ വിഷയങ്ങള്‍ തൊടാതെ ആന്റണിയുടെ പ്രസംഗം.

ജി കാര്‍ത്തികേയന്റെ ഗുണഗണങ്ങള്‍ വിവരിച്ചു കൊണ്ടായിരുന്നു ആന്റണിയുടെ പ്രസംഗം. യുഡിഎഫ് സ്ഥാനാര്‍ത്ഥിയായ ശബരീനാഥന്‍ കാര്‍ത്തികേയന്റെ തനിസ്വരൂപമാണെന്നടക്കം പറഞ്ഞ് വികാരവിക്ഷോഭത്തില്‍ അധിഷ്ഠിതമായ പ്രസംഗത്തില്‍ ഒരിക്കല്‍ പോലും വിവാദ വിഷയങ്ങള്‍ പ്രതിപാദിക്കാന്‍ ആന്റണി തയ്യാറായില്ല. കേരളത്തില്‍ ഭരണത്തുടര്‍ച്ചയുണ്ടാകുമെന്നും ആന്റണി പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here