മോഡി ബംഗ്ലാദേശിലേക്ക് തിരിച്ചു; ഇരുപതോളം കരാറുകളിൽ ഒപ്പു വയ്ക്കും

ന്യൂഡൽഹി: പ്രധാന മന്ത്രി നരേന്ദ്ര മോഡിയുടെ ബംഗ്ലാദേശ് പര്യടനത്തിന് തുടക്കമായി. രണ്ടു ദിവസം നീളുന്ന സന്ദർശനത്തിനിടെ അതിർത്തി പുനർനിർണ്ണയ കരാറുൾപ്പെടെയുള്ള സുപ്രധാന ഉടമ്പടികളിൽ ഇരു രാജ്യങ്ങളും ഒപ്പു വയ്ക്കും. പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജിയും പ്രധാനമന്ത്രിയെ അനുഗമിക്കും.

ഇരുപതോളം കരാറുകളിലാണ് ഇരു രാജ്യങ്ങും തമ്മിൽ ഒപ്പു വയ്ക്കുക. ഇന്ത്യ ബാഗ്ലാദേശ് അതിർത്തിയിൽ കയറി ഇറങ്ങി നിൽക്കുന്ന പ്രദേശങ്ങെള പരസ്പരം കൈമാറുന്ന അതിർത്തി പുനർനിർണ്ണയ കരാറാണ് ഇതിൽ പ്രധാനം. അതിർത്തി പുനർ നിർണ്ണയ ബിൽ നേരത്തെ പാർലമെന്റ് പാസ്സാക്കിയിരുന്നു. ബംഗ്ലാദേശ് പ്രധാനമന്ത്രി ഷേയ്ക്ക് ഹസീനയുമായുള്ള കൂടിക്കാഴ്ചയിൽ തീവ്രവാദം, നുഴഞ്ഞു കയറ്റം തുടങ്ങിയ വിഷയങ്ങളും ചർച്ചയാകും.

വിസാ ചട്ടങ്ങളിൽ ഇളവ് അനുവദിക്കുന്ന കാര്യത്തിലും തീരുമാനമുണ്ടാകും. നയതന്ത്ര ബന്ധം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി ഇരു രാജ്യങ്ങലെയും തമ്മിൽ ബന്ധിപ്പിക്കുന്ന രണ്ട് ബസ് സർവ്വീസുകളും ഫൽഗ് ഓഫ് ചെയ്യും. കൊൽക്കത്തയിൽ നിന്നും ധാക്ക വഴി അഗർത്തലയിലേക്കും ധാക്കയിൽ നിന്നും ഗുവാഹത്തിയിലേക്കുമുള്ള ബസ് സർവ്വീസുകളാണ് ഇരു രാജ്യങ്ങലിലെയും പ്രധാന മന്ത്രിമാർ ചേർന്ന് ഫൽഗ് ഓഫ് ചെയ്യുന്നത്. മുൻ ബംഗ്ലാദേശ് പ്രധാന മന്ത്രി ഖാലിദ സിയ, ബംഗ്ലാദേശിലെ വ്യവസായ മേധാവികൾ തുടങ്ങിയവരുമായും പ്രധാനമന്ത്രി കൂടിക്കാഴ്ച നിശ്ചയിച്ചിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel