ഭിന്ദ്രൻവാലയുടെ പോസ്റ്റർ നീക്കം ചെയ്തു; ജമ്മുവിൽ സംഘർഷം തുടരുന്നു

ജമ്മു: ഖാലിസ്ഥാൻ നേതാവ് ജർണൈയ്ൽ സിംഗ് ഭിന്ദ്രൻവാലയുടെ പോസ്റ്റർ നീക്കം ചെയ്തതിനെത്തുടർന്ന് ജമ്മു താഴ്‌വരയിൽ പൊട്ടിപ്പുറപ്പെട്ട സംഘർഷം തുടരുന്നു. ജമ്മു സർക്കാർ പുറപ്പെടുവിച്ച നിരോധനാജ്ഞ ലംഘിച്ച് സിക്ക് യുവാക്കൾ പ്രതിഷേധവുമായി തെരുവിലിറങ്ങി.

മൊബൈൽ ഫോണും ഇന്റർനെറ്റ് സേവനവും നിർത്തിവച്ചിരിക്കുകയാണ്. ഒരു കൂട്ടം യുവാക്കൾ വെള്ളിയാഴ്ച്ച ജമ്മു- പത്താൻകോട്ട് ഹൈവേ ഉപരോധിക്കുകയും ടയറുകൾ കത്തിച്ച് വാഹനഗതാഗതം തടസപ്പെടുത്തുകയും ചെയ്തിരുന്നു. മിക്ക സർക്കാർ സ്ഥാപനങ്ങൾക്കും വിദ്യാലയങ്ങൾക്കും അവധി പ്രഖ്യാപിച്ചിരിക്കുകയാണ്. പൂഞ്ച്, കഠ്‌വ, രജൗരി മേഖലകളിലാണ് പ്രതിഷേധങ്ങൾ ശക്തമായി തുടരുന്നത്. മൂന്ന് ദിവസമായി പോലീസുമായി തുടരുന്ന സംഘർഷത്തിൽ ഒരു സിഖ് യുവാവ് കൊല്ലപ്പെട്ടിരുന്നു. ഏഴു പേർക്കു പരിക്കേൽക്കുകയും ചെയ്തു.

ഭിന്ദ്രൻവാലയുടെ ജന്മദിനമായ ജൂൺ ആറിന് സംഘടിപ്പിക്കുന്ന പരിപാടിയുടെ പോസ്റ്റർ നീക്കം ചെയ്തത്. തുടർന്നാണ് സിഖ് യുവാക്കൾ പ്രതിഷേധവുമായി റോഡിലേക്കു ദേശീയപാത ഉപരോധത്തിലേക്കും നീങ്ങിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News