പ്രകാശ് രാജിനും തൃഷയ്ക്കും മേക്കപ്പിട്ടത് കമൽ; ചിത്രങ്ങൾ പുറത്ത്

പ്രകാശ് രാജിനെയും തൃഷയെയും മേക്കപ്പ് ചെയ്യുന്ന കമൽഹാസന്റെ ഫോട്ടോകൾ ട്വിറ്ററിൽ വൈറലാകുന്നു. തൂങ്കാവനം എന്ന ചിത്രത്തിന്റെ സെറ്റിൽ വച്ചാണ് കമൽ ഇരുവരെയും മേക്കപ്പ് ചെയ്തത്. തൃഷയും പ്രകാശ് രാജും അവരുടെ ട്വിറ്റർ പേജിലൂടെയാണ് ചിത്രങ്ങൾ പുറത്ത് വിട്ടത്. മിനിറ്റുകൾക്കുള്ളിൽ നിരവധി പ്രതികരണങ്ങളാണ് ചിത്രങ്ങൾക്ക് ലഭിച്ചത്.


ഉത്തമവില്ലനുശേഷം കമൽഹാസൻ അഭിനയിക്കുന്ന ചിത്രമാണ് തൂങ്കാവനം. കമൽ പോലീസ് വേഷത്തിലെത്തുന്ന തൂങ്കാവനത്തിന്റെ ചിത്രീകരണം ഹൈദരാബാദിലാണ് നടക്കുന്നത്.

ഒറ്റരാത്രിയിലെ ഉദ്വേഗഭരിതമായ സംഭവങ്ങൾ വിവരിക്കുന്ന ചിത്രത്തിൽ മനീഷ കൊയ്‌രാളയും പ്രധാനവേഷത്തിലെത്തുന്നു. കമലിന്റെ അസോസിയേറ്റായ രാജേഷ് എൻ സെൽവയാണ് സംവിധാനം. തെലുങ്കിലും തമിഴിലും റിലീസ് ചെയ്യും. കമലിന്റെ മറ്റ് ചിത്രങ്ങളായ വിശ്വരൂപം2, പാപനാശം എന്നിവ ഉടൻ തീയേറ്ററുകളിലെത്തും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here