ദേശീയ ചിഹ്നം ചാനൽ പരിപാടിയിൽ; ആമിർഖാനെതിരെ നോട്ടീസ്

അനുമതിയില്ലാതെ ദേശീയചിഹ്നം ചാനൽ പരിപാടിയിൽ ഉപയോഗിച്ചെന്ന് ആരോപിച്ച് ബോളിവുഡ് താരം ആമിർഖാനെതിരെ വക്കീൽനോട്ടീസ്. ആമിർ നിർമ്മിച്ച് അവതരിപ്പിക്കുന്ന സത്യമേവ ജയതേ എന്ന പരിപാടിക്കെതിരെയാണ് മുംബൈ സ്വദേശി മനോരാജ് റോയി രംഗത്തെത്തിയത്. കേന്ദ്രസർക്കാരിന്റെ അനുമതിയില്ലാതെയാണ് ആമിർ ദേശീയചിഹ്നം ഉപയോഗിക്കുന്നതെന്നാണ് ആരോപണം.

പരിപാടിയുടെ നിർമ്മാതാക്കൾ അനുമതി പത്രം ഹാജരാക്കണമെന്നും നോട്ടീസിൽ മനോരാജൻ ആവശ്യപ്പെട്ടു. അതിന് സാധിച്ചില്ലെങ്കിൽ നിയമനടപടികളുമായി മുന്നോട്ട് പോകാനാണ് തീരുമാനം. ആമിർ ഖാന് പുറമെ, ഭാര്യ കിരൺ റാവിനും നോട്ടീസ് അയച്ചിട്ടുണ്ട്. ഇരുവരുമാണ് പരിപാടിയുടെ നിർമ്മാതാക്കൾ.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here