ബീജിംഗ്: ചൈന കപ്പൽ ദുരന്തത്തിൽ മരിച്ചവരുടെ എണ്ണം 331 ആയെന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. 456 യാത്രക്കാരിൽ 14 പേരെ മാത്രമാണ് രക്ഷപ്പെടുത്താൻ കഴിഞ്ഞത്. ചൈനയുടെ ചരിത്രത്തിൽ ഏഴ് പതിറ്റാണ്ടിനുള്ളിലെ ഏറ്റവും വലിയ ദുരന്തമാണിത്.
ഷാങ്ഹായ് നഗരത്തിനടുത്ത നാൻജിങ്ങിൽനിന്ന് ചോങ്കിങ്ങിലേക്ക് 11 ദിവസത്തെ വിനോദയാത്രയ്ക്ക് പുറപ്പെട്ട ഈസ്റ്റേൺ സ്റ്റാർ എന്ന നാലുനില കപ്പലാണ് തിങ്കളാഴ്ച കൊടുങ്കാറ്റിൽപെട്ട് തലകീഴായി മറിഞ്ഞത്. 3000ത്തോളം മുങ്ങൽവിദഗ്ധരും 110 രക്ഷാബോട്ടുകളും ചേർന്നാണ് തിരച്ചിൽ നടത്തുന്നത്. മോശം കാലാവസ്ഥ രക്ഷാപ്രവർത്തനത്തെ ബാധിക്കുന്നുണ്ട്. 220 കിലോമീറ്റർ പരിധിയിലാണ് രക്ഷപ്പെട്ടവർക്കും മൃതദേഹങ്ങൾക്കുമായി തിരച്ചിൽ നടക്കുന്നത്.
അതേസമയം, അപകട കാരണത്തെ കുറിച്ച് വിശദമായി അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് അപകടത്തിൽ മരിച്ചവരുടെ ബന്ധുക്കളും സുഹൃത്തുകളും വൻപ്രതിഷേധമാണ് നടന്നത്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here