ശേഷാചലം ഏറ്റുമുട്ടൽ; മനുഷ്യാവകാശ കമ്മീഷൻ ശുപാർശ ഹൈക്കോടതി സ്‌റ്റേ ചെയ്തു

ഹൈദരബാദ്: ശേഷാചലം ഏറ്റുമുട്ടൽ കേസിൽ സിബിഐ അന്വേഷണത്തിന് ശുപാർശ ചെയ്ത ദേശീയ മനുഷ്യാവകാശ കമ്മീഷൻ തീരുമാനം ഹൈദരബാദ് ഹൈക്കോടതി സ്‌റ്റേ ചെയ്തു. പോലീസുമായുള്ള ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട 20 പേരുടെ കുടുംബത്തിനും അഞ്ചു ലക്ഷം രൂപ വീതം നൽകണമെന്നും ആന്ധ്രാ സർക്കാരിനോട് കമ്മീഷൻ ആവശ്യപ്പെട്ടിരുന്നു.

എട്ടാഴ്ച്ചക്കുള്ളിൽ തുക കൈമാറിയ രേഖകൾ സമർപ്പിക്കണമെന്നും മനുഷ്യാവകാശ കമ്മീഷൻ സർക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. എന്നാൽ കമ്മീഷൻ തീരുമാനത്തിനെതിരെ സർക്കാർ സമർപ്പിച്ച ഹർജിയിലാണ് ഹൈക്കോടതി വിധി. പ്രത്യേക അന്വേഷണസംഘത്തിന്റെ അന്വേഷണം തൃപ്തികരമാണെന്നും കോടതി വ്യക്തമാക്കി. കൊല്ലപ്പെട്ട ആറു പേരുടെ മൃതദേഹം വീണ്ടും പോസ്റ്റ്‌മോർട്ടം ചെയ്യണമെന്ന് കോടതി കഴിഞ്ഞ ദിവസം നിർദ്ദേശിച്ചിരുന്നു.

കേസിലെ വിവരങ്ങൾ വെളിപ്പെടുത്തുന്നതിൽ സർക്കാർ അലംഭാവം കാണിക്കുന്നതായി മനുഷ്യാവകാശ കമ്മീഷൻ അംഗം ജസ്റ്റിസ് ഡി മുരുകേശൻ പറഞ്ഞു. ഏറ്റുമുട്ടലിനെ കുറിച്ചുള്ള നിർണ്ണായക വിവരങ്ങൾ, കൊല്ലപ്പെട്ടവരുടെ പോസ്റ്റ്‌മോർട്ടം റിപ്പോർട്ടടക്കമുള്ള വിവരങ്ങൾ കമ്മീഷന് കൈമാറുന്നതിലും സർക്കാർ വിസമ്മതിച്ചിരുന്നു.

20 പേർ സ്‌പെഷ്യൽ ടാസ്‌ക്ക് ഫോഴ്‌സുമായുള്ള ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടത് ഗുരുതരമായ മനുഷ്യാവകാശ ലംഘനമാണ് കമ്മീഷൻ വിലയിരുത്തി. നൂറോളം വരുന്ന ചന്ദനകള്ളക്കടത്ത് സംഘം പോലീസിനെ ആയുധങ്ങളുമായി നേരിട്ടെന്നും തുടർന്ന് പോലീസ് വെടിയുതിർത്തതെന്നുമാണ് ആഭ്യന്തരവകുപ്പ് നൽകിയ വിശദീകരണം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News