കെല്‍സിയ ബെല്ലര്‍ണി; ടെയ്‌ലര്‍ സ്വിഫ്റ്റിന്റെ അപര

കണ്‍ട്രീ മ്യൂസിക്കിന്റെ രാജ്ഞിയെന്നറിയപ്പെടുന്ന ടെയ്‌ലര്‍ സ്വിഫ്റ്റിന്റെ ശബ്ദം ലോകമെമ്പാടുമുള്ള സംഗീതപ്രേമികള്‍ക്ക് ഹരമാണ്. ടെയ്‌ലറിന്റെ ശബ്ദത്തോട് വളരെയധികം സാദൃശ്യമുള്ള കെല്‍സിയ ബെല്ലര്‍ണി ഇപ്പോള്‍ സംഗീതപ്രേമികളുടെ ഹരമായിമാറിക്കൊണ്ടിരിക്കുകയാണ്.

കഴിഞ്ഞവര്‍ഷമാണ് കെല്‍സിയയുടെ ആദ്യ ആല്‍ബം പുറത്തിറങ്ങുന്നത്. എന്നാല്‍ കെല്‍സിയയുടെ കൂടുതല്‍ ജനശ്രദ്ധയാകര്‍ഷിക്കുന്നത് തന്റെ ട്വീറ്റിലൂടെ താന്‍ കെല്‍സിയയുടെ പാട്ടുകേട്ട് യാത്ര പോവുകയാണെന്ന് ടെയ്‌ലര്‍ തന്നെ ട്വീറ്റ് ചെയ്തുകഴിഞ്ഞതിനു ശേഷമാണ്.

അമേരിക്കയിലെ കോണ്‍ക്‌സ്‌വില്ലിലാണ് കെല്‍സിയ ജനിച്ചത്. പതിമൂന്നുവയസില്‍ ആദ്യഗാനമെഴുതിയ കെല്‍സിയ നാഷ്‌വില്ലിയിലേയ്ക്ക് താമസം മാറി. 19-ാം വയസില്‍ ബ്ലാക്ക് റിവര്‍ എന്റര്‍ടെയ്ന്‍മെന്റുമായി കരാറില്‍ ഒപ്പിട്ടു. 2014 തന്റെ ആദ്യ സിംഗിള്‍ ലൗ മി ലൈക്ക് മീന്‍ ഇറ്റ് പുറത്തിറക്കി. കണ്ട്രീമ്യൂസിക്‌സിന്റെ അടുത്ത വനിത എന്ന ബഹുമതിയും കെല്‍സിയയ്ക്കാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News