ജൂലിയസ് മാഗി എങ്ങനെ മാഗിയായി; ആ മാഗി എങ്ങനെ നെസ്‌ലെ മാഗിയായി

നിമിഷങ്ങൾക്കുള്ളിൽ രുചികരമായ ഭക്ഷണം. ജൂലിയസ് മാഗി എന്ന സ്വിറ്റ്‌സർലന്റ്കാരൻ പുതിയ സംരംഭം ആരംഭിച്ചപ്പോൾ മനസിൽ കരുതിയത് ഇത്ര മാത്രമായിരുന്നു. എന്നാൽ മാഗിയെ ജനങ്ങൾ സ്വീകരിച്ചതോടെ ജൂലിയസ് മാഗിയുടെ ജീവിതവും മാറി. നെസ്‌ലെ എന്ന ഭീമൻ കമ്പനി മാഗിയെ ഏറ്റെടുത്തതോടെ മാഗി കൂടുതൽ ജനകീയമായി.

രാസവസ്തുകളുടെ അമിതതോത് കണ്ടെത്തിയതിനെ തുടർന്ന് ഇന്ത്യയിൽ നിരോധിച്ച മാഗി നൂഡിൽസിന്റെ ചരിത്രം ഇങ്ങനെയാണ്. 1872ലാണ് ജൂലിയസ് മിഖായേൽ ജോഹ്‌നസ് മാഗി മാഗി ഫുഡ് ബ്രാൻഡ് രൂപീകരിച്ചത്. പിതാവിന്റെ ഉടമസ്ഥതയിലുള്ള ചെറിയൊരു മില്ലിൽ നിന്നുമാണ് മാഗിയുടെ വളർച്ച ആരംഭിച്ചത്. ചുരുങ്ങിയ നിരക്ക്, ഗുണമേന്മ എന്നിവ മാത്രമാണ് സാധാരണക്കാരെ ലക്ഷ്യമിട്ട് ആരംഭിച്ച മാഗിക്ക് മുന്നിലുണ്ടായിരുന്നത്.

1983ലാണ് മാഗി രണ്ട് മിനിട്ടിൽ തയ്യാറാക്കാവുന്ന നൂഡിൽസ് വിപണിയിലെത്തിച്ചത്. വർഷങ്ങൾക്കുള്ളിൽ തന്നെ വൻജനകീയതയുടെ പിൻബലത്തിൽ ഒരു വൻകമ്പനിയായി മാഗി മാറി. ഡ്രൈ സൂപ്പ്, നൂഡിൽസ്, സോസ് എന്നിവയുടെ വിപണനത്തിലൂടെയാണ് മാഗി അറിയപ്പെട്ട് തുടങ്ങിയത്. ഇന്ത്യയും മലേഷ്യയുമാണ് മാഗി നൂഡിൽസിന്റെ പ്രധാനവിപണികൾ.

പിന്നീട് 1947ലാണ് മാഗി നെസ്‌ലെ എന്ന ഭീമനിൽ ലയിക്കുന്നത്. തുടർന്ന് മാഗിയുടെ ഗതി തീരുമാനിച്ചത് നെസ്‌ലെയായിരുന്നു. നെസ്‌ലെയ്‌ക്കൊപ്പമുള്ള യാത്ര മാഗിക്ക് ഗുണകരമായെങ്കിലും ആരോഗ്യത്തിന് ഹാനികരമായ വസ്തുക്കളും അതിനൊപ്പം കടന്ന് കൂടി. കൂടുതൽ രുചികരമാക്കാനാണ് രാസവസ്തുക്കൾ അവയിൽ കൂടുതലായി ഉപയോഗിക്കാൻ തുടങ്ങിയത്. അത് അവസാനം കമ്പനിക്ക് തന്നെ തിരിച്ചടിയാവുകയായിരുന്നു.

ഇന്ത്യയിൽ വിവിധ സംസ്ഥാനങ്ങളിൽ മാഗി നിരോധിക്കാൻ തുടങ്ങിയപ്പോൾ തന്നെ നെസ്‌ലെയുടെ വിപണി പങ്കാളിത്തത്തെ ബാധിച്ച് തുടങ്ങിയിരുന്നു. തുടർന്നുള്ള ദിവസങ്ങളിൽ വർഷങ്ങളുടെ പാരമ്പര്യമുള്ള മാഗിയെന്ന ഭക്ഷണത്തിന് അവസാനമാകുകയായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here