350 കോടിയുടെ വായ്പാ തട്ടിപ്പ്; ഡെക്കാൺ ക്രോണിക്കിൾ വൈസ് ചെയർമാൻ അറസ്റ്റിൽ

ഭുവനേശ്വർ: ഡെക്കാൺ ക്രോണിക്കിൾ ഹോൾഡിംഗ്‌സ് ലിമിറ്റഡ് വൈസ് ചെയർമാൻ പികെ അയ്യരെ പോലീസ് അറസ്റ്റ് ചെയ്തു. ഭുവനേശ്വറിലെ ഒരു ഹോട്ടലിൽ വച്ച് ശനിയാഴ്ച്ചയാണ് അറസ്റ്റ് ചെയ്തത്. സിബിഐ അന്വേഷിക്കുന്ന 350 കോടി രൂപയുടെ വായ്പ തട്ടിപ്പ് കേസിൽ പ്രതിയാണ് പികെ അയ്യർ.

പുലർച്ചെ 2.30ന് ഹോട്ടലിൽ നടത്തിയ റെയ്ഡിലാണ് അയ്യരെ പിടികൂടിയതെന്നും അദ്ദേഹത്തെ സിബിഐക്ക് കൈമാറിയെന്നും ഉയർന്ന പോലീസ് ഉദ്യോഗസ്ഥർ അറിയിച്ചു. കഴിഞ്ഞ രണ്ട് മാസമായി അയ്യർ വ്യാജ പേരിൽ ഹോട്ടലിൽ കഴിയുകയായിരുന്നുവെന്നും പോലീസ് അറിയിച്ചു. ഒഡിഷ രഹസ്യാന്വേഷണ വിഭാഗത്തിന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു അറസ്റ്റ്.

ഫെബ്രുവരിയിൽ ഇതേ കേസിൽ കമ്പനി ചെയർമാൻ ടി.വി വെങ്കട്ടരാമനെ സിബിഐ അറസ്റ്റ് ചെയ്തിരുന്നു. വ്യാജ രേഖകൾ കാണിച്ച് 2009-2011 കാലയളവിൽ കോർപ്പറേറ്റ് ലോണിന്റെ പേരിൽ കോടിക്കണക്കിന് രൂപ തട്ടിച്ചെന്നാണ് കേസ്. 2013ലാണ് ഇരുവർക്കെതിരെ സിബിഐ കേസ് അന്വേഷണം ആരംഭിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News