കളമശ്ശേരി ഭൂമിതട്ടിപ്പ്; നുണപരിശോധനയ്ക്ക് തയ്യാറെന്ന് ടി.ഒ സൂരജ്

കൊച്ചി: കളമശ്ശേരി ഭൂമിതട്ടിപ്പ് കേസില്‍ നുണപരിശോധനയ്ക്ക് തയ്യാറാണെന്ന് മുന്‍ ലാന്‍ഡ് റവന്യൂ കമ്മീഷണര്‍ ടി.ഒ സൂരജ്. നുണപരിശോധനയിലൂടെ സത്യം പുറത്തുവരുമെന്നും സൂരജ് പറഞ്ഞു. നുണപരിശോധനയ്ക്ക് തയ്യാറാണെന്ന് തിങ്കളാഴ്ച എറണാകുളം ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയെ അറിയിക്കും. കളമശ്ശേരി ഭൂമിഇടപാടുമായി ബന്ധപ്പെട്ട് തെറ്റായി ഒരു ഇടപെടലും താന്‍ നടത്തിയിട്ടില്ല. തെറ്റായ രീതിയില്‍ ആരെയെങ്കിലും സമീപിക്കുകയോ, ആരെങ്കിലും തന്നെ സമീപിക്കുകയോ ചെയ്തിട്ടില്ലെന്നും സൂരജ് പറഞ്ഞു.

കേസില്‍ നേരത്തെ നുണപരിശോധന നടത്തുന്നതിനോട് സൂരജ് വിസമ്മതം അറിയിച്ചിരുന്നു. കേസില്‍ ഇന്നലെ സൂരജിനെ സിബിഐ ചോദ്യം ചെയ്തതോടെയാണ് നുണപരിശോധനയ്ക്ക് തയ്യാറാണെന്ന് സൂരജ് നിലപാട് മാറ്റിയത്. ടി.ഒ സൂരജ് അടക്കമുള്ള ഉന്നതരെ സിബിഐ ഇന്നലെ ചോദ്യം ചെയ്തിരുന്നു. ഉന്നതരുടെ അറസ്റ്റ് ഉടന്‍ ഉണ്ടായേക്കും. വ്യാഴാഴ്ചയാണ് മുഖ്യമന്ത്രിയുടെ മുന്‍ ഗണ്‍മാന്‍ സലിംരാജ് അടക്കം പതിനൊന്നു പേരെ കേസില്‍ സിബിഐ അറസ്റ്റ് ചെയ്തത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here