ബാര്‍ കോഴക്കേസില്‍ നിയമയുദ്ധത്തിനൊരുങ്ങി വിഎസ്; നിയമോപദേശം നിയമവ്യവസ്ഥയോടുള്ള വെല്ലുവിളിയെന്ന് വിഎസ്

തിരുവനന്തപുരം: ബാര്‍ കോഴക്കേസില്‍ നിയമയുദ്ധത്തിന് നേതൃത്വം നല്‍കുമെന്ന് പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്‍. പാമോലിന്‍, കേസിലെന്ന പോലെ ബാര്‍ കോഴക്കേസിലും നിയമയുദ്ധത്തിന് നേതൃത്വം നല്‍കും. നിയമത്തിന്റെ നൂലാമാലകള്‍ ഉപയോഗിച്ച് രക്ഷപ്പെടാന്‍ മാണിയെ അനുവദിക്കില്ലെന്നും വി.എസ് അറിയിച്ചു.

പാമോലിന്‍ കേസില്‍ ഹൈക്കോടതി വിമര്‍ശിച്ച വ്യക്തിയാണ് വിജിലന്‍സ് ലീഗല്‍ അഡൈ്വസറായ സി.സി അഗസ്റ്റിന്‍. ആ അഗസ്റ്റിനില്‍ നിന്നാണ് മാണി ക്ലീന്‍ ചിറ്റ് വാങ്ങിയത്. അഗസ്റ്റിനില്‍ നിന്ന് നിയമോപദേശം തേടിയത് നിയമവ്യവസ്ഥയോടുള്ള വെല്ലുവിളിയാണ്. ഇങ്ങനെ നിയമവ്യവസ്ഥയെ വെല്ലുവിളിച്ച് ഏറെക്കാലം മാണിക്ക് അധികാരത്തില്‍ തുടരാനാവില്ലെന്നും വി.എസ് പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel