അബുദാബിയിലെ സ്‌കൂളുകളില്‍ മോശം ഭക്ഷണം വിതരണം ചെയ്ത കാറ്ററിംഗ് കമ്പനികള്‍ക്ക് പിഴ

അബുദാബി: അബുദാബിയില്‍ സ്‌കൂളുകളില്‍ മോശം ഭക്ഷണം വിതരണം ചെയ്ത കാറ്ററിംഗ് കമ്പനികള്‍ക്ക് അബുദാബി ഫുഡ് കണ്‍ട്രോള്‍ അതോറിറ്റി പിഴയിട്ടു. അല്‍ ഐനിലെ സ്‌കൂളുകളില്‍ ഭക്ഷണം വിതരണം ചെയ്ത കമ്പനികള്‍ക്കാണ് പിഴയിട്ടത്. സ്‌കൂളുകളില്‍ പരിശോധന നടത്തിയ സംഘം 56 കിലോഗ്രാം ഭക്ഷണം നശിപ്പിക്കുകയും ചെയ്തു. ഭക്ഷ്യസുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കാത്തതിനാണ് കമ്പനികള്‍ക്ക് പിഴയിട്ടതെന്ന് ഫുഡ് കണ്‍ട്രോള്‍ അതോറിറ്റി അറിയിച്ചു.

സ്‌കൂളുകളിലെ കാന്റീനുകളില്‍ ഭക്ഷണം സൂക്ഷിക്കുന്നത് മോശമായ സാഹചര്യത്തിലാണെന്നും മോശം ഭക്ഷണമാണ് വിതരണം ചെയ്യുന്നതെന്നും പല രക്ഷിതാക്കളും പരാതിപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് ഭക്ഷ്യസുരക്ഷാ വിഭാഗം പരിശോധന നടത്തിയത്. ഈ അധ്യയന വര്‍ഷം തന്നെ രണ്ടാം തവണയാണ് ഭക്ഷ്യസുരക്ഷാ വിഭാഗം പരിശോധന നടത്തുന്നത്. കാന്റീനുകളിലെ തൊഴിലാളികള്‍ സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കുന്നുണ്ടോ എന്നും അതോറിറ്റി പരിശോധിച്ചു. എല്ലാ സ്‌കൂളുകളിലും മാനദണ്ഡങ്ങള്‍ പാലിച്ചിട്ടുണ്ടോ എന്നും പരിശോധിക്കുമെന്നും ഭക്ഷ്യസുരക്ഷാ വിഭാഗം അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here

You may also like