ലണ്ടന്‍: യുകെയിലെ പ്രമുഖ സ്‌കൂളുകളില്‍ ഒന്നില്‍ ഇനി ഹോം വര്‍ക് ഉണ്ടാവില്ല. വിദ്യാര്‍ത്ഥികളുടെ മാനസിക സംഘര്‍ഷം കുറയ്ക്കാന്‍ ലക്ഷ്യമിട്ടാണ് ഹോം വര്‍ക് ഒഴിവാക്കാന്‍ സ്‌കൂള്‍ തീരുമാനിച്ചത്. ഷെല്‍ടന്‍ ഹാം ലേഡീസ് കോളജാണ് ഹോം വര്‍ക് ഒഴിവാക്കുന്നത് സംബന്ധിച്ച് ആലോചിക്കുന്നത്. ഹോം വര്‍ക് നയം പുനഃപരിശോധിക്കാന്‍ കോളജ് തയാറായിട്ടുണ്ട്.
വിദ്യാര്‍ത്ഥികളില്‍ കൂടിവരുന്ന വിഷാദരോഗം എന്ന മാനസികാവസ്ഥ ഒഴിവാക്കുന്നതിന് ലക്ഷ്യമിട്ടാണ് നടപടി. അടുത്ത അഞ്ച് വര്‍ഷത്തിനകം കുട്ടികളെ വിഷാദരോഗത്തില്‍ നിന്ന് രക്ഷിക്കുമെന്ന് കോളജ് അധികൃതര്‍ വ്യക്തമാക്കി. സെപ്തംബറില്‍ ആരംഭിച്ച അധ്യയന വര്‍ഷം മുതല്‍ കോളേജില്‍ കുട്ടികള്‍ക്ക് യോഗ പരിശീലനവും നല്‍കി വരുന്നുണ്ട്. വിദ്യാര്‍ത്ഥികള്‍ വിഷാദരോഗത്തിന് അടിപ്പെടുന്നുണ്ടോ എന്ന് നിരീക്ഷിക്കാനായി അധ്യാപകര്‍ക്ക് പ്രത്യേക പരിശീലനവും നല്‍കിയതായി പ്രിന്‍സിപ്പാള്‍ എവ് ജാര്‍ഡിന്‍ യംഗ് പറഞ്ഞു.
അഞ്ച് വര്‍ഷത്തിലധികമായി ഹോം വര്‍ക് ഒഴിവാക്കുന്ന കാര്യത്തെ കുറിച്ച് ചിന്തിക്കുകയാണെന്ന് പ്രിന്‍സിപ്പാള്‍ പറഞ്ഞു. ഇതിന് എന്താണ് വേണ്ടതെന്ന് ആലോചിക്കും. പകരം നടപടികളും ആലോചിച്ച ശേഷം ഇക്കാര്യത്തില്‍ തീരുമാനമെടുക്കുമെന്നും പ്രിന്‍സിപ്പാള്‍ അറിയിച്ചു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here