ബാര്‍ കോഴക്കേസ് അന്വേഷണം സ്വതന്ത്രമല്ലെന്ന് കോടിയേരി ബാലകൃഷ്ണന്‍

ന്യൂഡല്‍ഹി: ബാര്‍ കോഴക്കേസ് അന്വേഷണത്തില്‍ സര്‍ക്കാര്‍ ഇടപെട്ടെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. അന്വേഷണം സ്വതന്ത്രമായിരുന്നില്ല. ഇതിന് തെളിവാണ് ഡിജിപിയായിരുന്ന ജേക്കബ് തോമസിന്റെ വാക്കുകളെന്നും കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു.

അന്വേഷഷണത്തില്‍ സമ്മര്‍ദമുണ്ടായിരുന്നതായി വിജിലന്‍സ് എഡിജിപിയായിരുന്ന ജേക്കബ് തോമസ് വെളിപ്പെടുത്തിയിരുന്നു. സാന്നിധ്യം കൊണ്ടും അസാന്നിധ്യം കൊണ്ടുമാണ് സമ്മര്‍ദങ്ങളെ നേരിട്ടത്. അവധിയില്‍ പ്രവേശിച്ചിരുന്നുവെന്നും ജേക്കബ് തോമസ് സ്ഥിരീകരിച്ചിരുന്നു. അന്വേഷണം സുതാര്യമാണെന്നും ഇടപെടല്‍ നടന്നിട്ടില്ലെന്നും സര്‍ക്കാര്‍ ആവര്‍ത്തിച്ച് സ്ഥാപിക്കുന്നതിനിടയിലാണ് ജേക്കബ് തോമസിന്റെ സ്ഥിരീകരണം വരുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here