ഇന്തോനേഷ്യന്‍ ഓപ്പണ്‍; പി കശ്യപ് പുറത്ത്

ജക്കാര്‍ത്ത: ഇന്തോനേഷ്യന്‍ ഓപ്പണ്‍ ബാഡ്മിന്റണ്‍ സൂപ്പര്‍ സീരീസില്‍ നിന്ന് ഇന്ത്യയുടെ അവസാന പ്രതീക്ഷയായിരുന്ന പരുപള്ളി കശ്യപ് പുറത്തായി. സെമിയില്‍ ജപ്പാന്റെ മൊമോട കെന്റോയോട് ഒന്നിനെതിരെ രണ്ട് ഗെയിമുകള്‍ക്ക് തോറ്റാണ് കശ്യപ് പുറത്തായത്. സ്‌കോര്‍ 21-12, 17-21, 19-21. ക്വാര്‍ട്ടറില്‍ ലോക ഒന്നാം സീഡ് ചെന്‍ ലോംഗിനെ തോല്‍പിച്ചാണ് കശ്യപ് സെമിയില്‍ പ്രവേശിച്ചിരുന്നത്.

ആദ്യ ഗെയിം കെന്റോയില്‍ നിന്ന് അനായാസം കരസ്ഥമാക്കിയ കശ്യപ് രണ്ടും മൂന്നും ഗെയമുകളില്‍ അവസാനം വരെ പോരാടിയ ശേഷമാണ് കീഴടങ്ങിയത്. ഒരു മണിക്കൂറിലധികം പോരാട്ടം നീണ്ടുനിന്നു. ശ്രീകാന്തും സൈനയും പുറത്തായതിന് ശേഷം ഇന്തോനേഷ്യയില്‍ ഏക ഇന്ത്യന്‍ പ്രതീക്ഷയായിരുന്നു കശ്യപ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here