കേരളത്തിലെ ബിസിനസ് സ്‌കൂളുകളില്‍ മൂന്നാം സ്ഥാനത്തുള്ള ഡിസി സ്‌കൂള്‍ ഓഫ് മാനേജ്‌മെന്റ് ആന്‍ഡ് ടെക്‌നോളജി (ഡിസി സ്മാറ്റ്) യില്‍ വിവിധ ബിരുദ-ബിരുദാനന്തര ബിരുദ പ്രോഗ്രാമുകളിലേക്ക് പ്രവേശന നടപടികള്‍ ആരംഭിച്ചു. ഡിസി സ്മാറ്റിന്റെ വാഗമണ്‍, തിരുവനന്തപുരം കാമ്പസുകളിലെ എംബിഎ പ്രവേശനത്തിനുള്ള ഗ്രൂപ്പ് ഡിസ്‌കഷനും പേഴ്‌സണല്‍ ഇന്റര്‍വ്യൂവും ജൂണ്‍ 7,10 തിയ്യതികളിലായി നടക്കും.
ജൂണ്‍ 7ന് കൊല്ലം (ഹോട്ടല്‍ ക്വിലോണ്‍ ബീച്ച്, ബീച്ച് റോഡ്), പത്തനംതിട്ട ( ഹോട്ടല്‍ പേള്‍ റീജന്‍സി, അബാന്‍ ആര്‍ക്കേഡ്, കുമ്പഴ റോഡ് ) എന്നിവിടങ്ങളിലും 10ന് എറണാകുളത്തും ( ഹോട്ടല്‍ റമദാ റിസോര്‍ട്ട്, കൊച്ചി ) ഗ്രൂപ്പ് ഡിസ്‌കഷനും പേഴ്‌സണല്‍ ഇന്റര്‍വ്യൂവും നടത്തും. മാറ്റ് അല്ലെങ്കില്‍ സി മാറ്റ് സ്‌കോറിന്റെ അടിസ്ഥാനത്തിലാണ് പ്രവേശനം. 2015 സെപ്റ്റംബറിലെ മാറ്റ് പരീക്ഷ എഴുതാന്‍ പോകുന്ന വിദ്യാര്‍ത്ഥികള്‍ക്കും ഗ്രൂപ്പ് ഡിസ്‌കഷനിലും ഇന്റര്‍വ്യൂവിലും പങ്കെടുക്കാവുന്നതാണ്.
ഇതിന് പുറമേ ഡി സി സ്മാറ്റിന്റെ വാഗമണ്‍ കാമ്പസില്‍ നടത്തുന്ന ബിബിഎ, ബികോം (ഫിനാന്‍സ്, ടാക്‌സേഷന്‍ ആന്റ് കമ്പൂട്ടര്‍ ആപ്ലിക്കേഷന്‍സ് ), ബിആര്‍ക്ക് പ്രോഗ്രാമുകളിലേയ്ക്കുള്ള പ്രവേശന നടപടികളും ആരംഭിച്ചു. അഡ്മിഷന്‍ സംബന്ധിച്ച വിശദവിവരങ്ങളും അതുമായി ബന്ധപ്പെട്ട മറ്റ് വിവരങ്ങളും www.dcsmat.ac.in എന്ന കോളേജ് വെബ്‌സൈറ്റില്‍ ലഭ്യമാണ്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here