ഫ്രഞ്ച് ഓപ്പണില്‍ ജോകോവിച്-വാവ്‌റിങ്ക പുരുഷ ഫൈനല്‍

പാരീസ്: ഫ്രഞ്ച് ഓപ്പണ്‍ ടെന്നീസ് പുരുഷ സിംഗിള്‍സ് ഫൈനലില്‍ നൊവാക് ജോകോവിച്-സ്റ്റാന്‍ വാവ്‌റിങ്ക പോരാട്ടം. ഒന്നാം സീഡ് സെര്‍ബിയയുടെ ജോകോവിച്, മൂന്നാം സീഡ് ബ്രിട്ടന്റെ ആന്‍ഡി മുറെയെ തോല്‍പിച്ച് ഫൈനലില്‍ കടന്നു. അഞ്ചുസെറ്റ് നീണ്ടുനിന്ന രണ്ടാം സെമിഫൈനലില്‍ രണ്ടിനെതിരെ മൂന്ന് സെറ്റുകള്‍ക്കാണ് ജോകോവിച്, മുറെയെ തോല്‍പിച്ചത്. സ്‌കോര്‍ 6-3, 6-3, 5-7, 5-7, 6-1.

രണ്ടാംസെമിയില്‍ മത്സരം മൂന്ന് സെറ്റ് കഴിഞ്ഞപ്പോള്‍ മോശം കാലാവസ്ഥയെ തുടര്‍ന്ന് ഇന്നലെ മത്സരം നിര്‍ത്തിവയ്ക്കുകയായിരുന്നു. അപ്പോള്‍ തന്നെ ഒന്നിനെതിരെ രണ്ട് സെറ്റുകള്‍ക്ക് മുന്നിലായിരുന്നു ജോകോവിച്. ഇന്ന് വീണ്ടും തുടര്‍ന്ന മത്സരത്തില്‍ നാലാം സെറ്റ് മാത്രമാണ് മുറേക്ക് നേടാനായത്. അഞ്ചാം സെറ്റില്‍ മുറെ തീര്‍ത്തും നിഷ്പ്രഭമായി.

കിരീടം നേടാനായാല്‍ ഗ്രാന്‍ഡ്സ്ലാമിലെ നാല് കിരീടങ്ങളും നേടുന്ന എട്ടാമത്തെ താരമാകും ജോകോവിച്. ജോകോവിചിന്റെ 16-ാമത് ഗ്രാന്‍ഡ്സ്ലാം ഫൈനലാണിത്. നടപ്പു സീസണില്‍ രണ്ട് ജയം മാത്രമാണ് ജോകോവിചിന് നേരിടേണ്ടി വന്നത്. 41 കളികള്‍ ജയിച്ചു. മൂന്നാം തവണയാണ് മുറെ ഫ്രഞ്ച് ഓപ്പണ്‍ സെമിഫൈനലില്‍ തോല്‍ക്കുന്നത്. 1937-ല്‍ ബണ്ണി ഓസ്റ്റിന്‍ ഫ്രഞ്ച് ഓപ്പണ്‍ ഫൈനലില്‍ കടന്നശേഷം ആദ്യത്തെ ബ്രിട്ടന്‍ പുരുഷ ഫൈനലിസ്റ്റാകും മുറെ എന്ന് കരുതപ്പെട്ടിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here